Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ജഡ്ജിയെ വിലയ്ക്ക് വാങ്ങാന്‍ ദിലീപ് കൂട്ടിയാല്‍ കൂടില്ല കോടതിയില്‍ വമ്പന്‍ ട്വിസ്റ്റ് ക്രൈംബ്രാഞ്ചിന് തിരിച്ചടി കോടതിയില്‍ കിളി പോയി ക്രൈംബ്രാഞ്ച്

26 APRIL 2022 07:30 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ലെന്ന് വിചാരണക്കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതെന്നും ഇത് കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ദിലീപ് കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്നതായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം.

നേരത്തെ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടതി രേഖകളടക്കം ഫോണില്‍നിന്ന് കണ്ടെത്തിയത്. ഇത് എങ്ങനെ ദിലീപിന്റെ കൈവശമെത്തി എന്നതാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ അടക്കം ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാനുള്ള അനുമതിക്കായി അന്വേഷണസംഘം കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് ചോദ്യങ്ങളുമായി കോടതി എത്തിയത്.

കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. ഏത് രഹസ്യ രേഖയാണ് ചോര്‍ന്നതെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടത്. ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയതെങ്ങനെയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

എന്നാല്‍ ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയതെങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ല. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് വിചാരണ കോടതി ചോദിച്ചു. ഇത് കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതില്‍ ഇടപെടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദിലീപ് പല സാക്ഷികളെയും സ്വാധീനിച്ചതായി തുടരന്വേഷണത്തില്‍ വ്യക്തമായതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അതില്‍ കോടതി ജീവനക്കാരുണ്ടോയെന്ന് അന്വേഷിക്കണ്ടേയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ വിചാരണ കോടതി തന്നെ തയ്യാറാകണമെന്ന് അഡ്വ അജകുമാര്‍. ജഡ്ജി എഴുതിയ രേഖകള്‍ അതേപടി ഫോട്ടോ എടുത്ത് ആരെങ്കിലും പ്രതിക്ക് അയച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഗുരതരമായ കുറ്റമാണ്. അത് കോടതിയുടെ നിഷ്‌കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യമാണെന്നും അജകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജകുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞത്

'ഏതെങ്കിലും കോപ്പികള്‍ കോടതിയില്‍ നിന്ന് വേണമെങ്കില്‍ കോടതി ഉദ്യോഗസ്ഥന്റെ ഒപ്പും സീലും വെച്ച് രേഖകള്‍ സര്‍ട്ടിഫൈ ചെയ്ത് തരും. ജഡ്ജി എഴുതിയ രേഖകള്‍ അതേപടി ഫോട്ടോ എടുത്ത് ആരെങ്കിലും പ്രതിക്ക് അയച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഗുരതരമായ കുറ്റമാണ്. അത് കോടതിയുടെ നിഷ്‌കളങ്കതയേയും പവിത്രതയേയും നശിപ്പിക്കുന്ന കാര്യമാണ്'.

'ഒരു സര്‍ട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ ആ അപേക്ഷ ജഡ്ജിയ്ക്ക് മുന്നില്‍ എത്തും. അതിന് ശേഷം ജഡ്ജി അത് ഓഡര്‍ ചെയ്യും. അതിന് അനുസരിച്ചാണ് സെക്ഷനില്‍ നിന്നും രേഖകള്‍ സര്‍ട്ടിഫൈ ചെയ്ത് ലഭിക്കുക. ഈ രേഖകള്‍ ഫോട്ടോ എടുത്ത് കൊടുക്കണമെന്ന് പറയാന്‍ കോടതിക്ക് യാതൊരു അവകാശവും ഇല്ല. അത്തരത്തില്‍ അയച്ച് കൊടുക്കണമെന്ന് പറയണമെങ്കില്‍ എന്തെങ്കിലും അവിഹിത ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വേണം കരുതാന്‍'.

'അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതാരാണ് നടത്തിയതെന്ന് വേണം ആദ്യം കണ്ടുപിടിക്കേണ്ടത്. ആ ബാധ്യത വിചാരണ കോടതിക്കാണ്. ഇക്കാര്യം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരവും അവകാശവും എന്താണെന്ന് കോടതി ചോദിക്കുമ്പോള്‍ കോടതിയും സംശയത്തിന്റെ മുനയിലാണ്. ഇനി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയാണ്. അതിന് അന്വേഷണ ഉദ്യോഗസ്ഥരോ അതിജീവിതയോ ഹൈക്കോടതിയെ സമീപിക്കുകയും മുന്നിലുള്ള തടസങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യണം'.

'സാക്ഷികളെ അട്ടിമറിക്കാനും അവരെ സ്വാധീനിക്കാനും കൂറുമാറ്റാനും കോടതിയില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് അന്വേഷണത്തിന്റെ ഭാഗം തന്നെയാണ്. കോടതി നടപടികള്‍ പൂര്‍ണമായും നിഷ്പക്ഷമായിരിക്കണം. വാദിക്കോ പ്രതിക്കോ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാനോ പാടില്ല. അതുണ്ടായാല്‍ കോടതിയുടെ സത്യസന്ധതയെ തന്നെ ഹനിക്കുന്ന നടപടിയാകും. നീതി ന്യായ നടത്തിപ്പിന്റെ ഇടയിലേക്കുള്ള കൈകടത്തലായും അതിനെ കണക്കാക്കപ്പെടും. കോടതി തന്നെയാണ് ഇക്കാര്യത്തില്‍ കോടതി തന്നെയാണ് ശക്തമായ നടപടി സ്വീകരിക്കേണ്ടതെന്നും' അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (11 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (15 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (22 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (27 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (37 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (43 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends