ചീഞ്ഞ് നാറിയ മത്സ്യം... നശിപ്പിച്ചത് 3645.88 കിലോ..'ഓപ്പറേഷന് മത്സ്യ' വിജയം കാണുന്നു
മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്ക്കരിച്ച 'ഓപ്പറേഷന് മത്സ്യ'യിലൂടെ വീണ്ടും ആരംഭിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഇതുവരെ പിടിച്ചെടുത്ത് നശിപ്പിച്ചത് 3645.88 കിലോ കേടായ മത്സ്യം. ചൊവ്വാഴ്ച മാത്രം 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇന്നത്തെ മാത്രം പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയില്‍ നൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരായി 4 നോട്ടീസുകളും നല്കി. ഭക്ഷ്യസുരക്ഷാ സ്ക്വാഡ് റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് 23 മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha