ഒറ്റദിവസംകൊണ്ട് കേരളത്തിലെ മത്സ്യ തൊഴിലാളികളെ കോടിപതികളാക്കിയ അത്ഭുതമത്സ്യം ഏതാണ്; പട്ത്തികോര കടലിലെ പൊന്നാ'കുന്നത് എങ്ങനെ
നീണ്ടകര തുറമുഖത്തുനിന്ന് കഴിഞ്ഞ ദിവസം മൂന്ന് മീനുകള്‍ക്ക് ലേലത്തില്‍ ലഭിച്ചത് രണ്ടേകാല്‍ ലക്ഷം രൂപയാണ്. മലയാളികള്‍ 'പട്ത്തികോര' എന്ന് വിളിക്കുന്ന ഗോല്‍ മത്സ്യത്തിന്റെ അപരനാമം'സീ ഗോള്‍ഡ്' ആണിത്. ചുരുക്കിപ്പറഞ്ഞാല്‍ 'കടലിലെ പൊന്നാ'ണ് പൊന്നുംവിലയുള്ള ഈ ഗോല്‍. ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന പട്ത്തികോരയ്ക്ക് സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ്, ജപ്പാന് എന്നിവടങ്ങളില്‍ വന്‍ ഡിമാന്‍ഡാണ്. വലിപ്പത്തിനും ഭാരത്തിനും അനുസരിച്ചാണ് ഗോല്‍ മത്സ്യത്തിന്റെ വില നിര്‍ണയിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമുദ്രമത്സ്യമാണ് ഗോല്‍.
മത്സ്യത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിനുകള്‍, മാംസ്യങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ കാഴ്ചശക്തി ബലപ്പെടുത്താനും നിലനിര്‍ത്താനും സഹായിക്കും. ഇതിന്റെ മാംസത്തിലടങ്ങിയിരിക്കുന്ന കൊളാജെന്‍ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ അകറ്റിനിര്‍ത്തും. ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗോല്മത്സ്യത്തിന്റെ ഉപഭോഗം സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഗോല്‍ മത്സ്യം സ്ഥിരമായി കഴിക്കുന്ന കുട്ടികളില്‍ മസ്തിഷ്കകോശങ്ങളുടെ വികാസമുണ്ടാകുകയും ബുദ്ധിക്ഷമത വര്‍ധിക്കുകയും ചെയ്യും. മീനിലടങ്ങിയിരിക്കുന്ന ഒമേഗ3 ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പേശികളുടെ ബലം വര്‍ധിക്കാന്‍ സഹായിക്കുന്ന ധാരാളം ധാതുക്കളും വിറ്റാമിന്‍സി അടക്കമുള്ള വിറ്റാമിനുകളും ഗോല്‍ മത്സ്യത്തില്‍ നിന്ന് ലഭിക്കും.
പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ് ഗോല്‍ മത്സ്യത്തിന്റെ ശാസ്ത്രനാമം. 2021 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെയ്ക്ക് ലഭിച്ച 157 ഗോല്‍ മത്സ്യങ്ങള്‍ 1.33 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവടങ്ങളിലെ വ്യാപാരികളാണ് ഇത്രയധികം തുക നല്കി മീനുകളെ വാങ്ങിയത്. മണ്‍സൂണിനെ തുടര്‍ന്ന് മത്സ്യബന്ധത്തിനേര്പ്പെടുത്തിയ നിരോധനം പിന്‍വലിച്ച ദിവസം കടലിലേക്ക് പോയതായിരുന്നു ചന്ദ്രകാന്ത് താരേയും സംഘവും. എന്തായാലും ഒറ്റ ദിവസം കൊണ്ട് ഗോല്‍ മത്സ്യം ജീവിതം മാറ്റിയ കഥയാണ് ചന്ദ്രകാന്ത് താരോയുടേത്.
കേരളത്തില്‍ നീണ്ടകരയില്‍ ഗോല്‍ മത്സ്യം ലഭിക്കുന്നതിന് ഒരാഴ്ച മുമ്പ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയ്ക്ക് പട്ത്തികോര എന്ന ഗോല്‍ മത്സ്യം ലഭിച്ചിരുന്നു. 20.6 കിലോഗ്രാം തൂക്കമുള്ള മത്സ്യത്തിന് 59,000 രൂപ ലഭിച്ചിരുന്നു.
പെണ്‍മത്സ്യങ്ങളേക്കാള്‍ ആണ്‍മത്സ്യങ്ങള്‍ക്കാണ് കൂടുതല്‍ വില ലഭിക്കുന്നത്. 30 കിലോഗ്രാം ഭാരമുള്ള ആണ്‍മത്സ്യത്തിന് നാല്അഞ്ച് ലക്ഷം രൂപയും പെണ്മത്സയത്തിന് ഒന്ന്രണ്ട് ലക്ഷം രൂപ വരെയുമാണ് മാര്‍ക്കറ്റിലെ വില. മത്സ്യത്തിന്റെ വലിപ്പത്തിനനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. മത്സ്യത്തിന്റെ ഭോട്ട് എന്നറിയപ്പെടുന്ന ആന്തരികാവയവങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. മുംബൈയിലെ സത്പതിയില്‍ ഭോട്ടിന് കിലോയ്ക്ക് അഞ്ച്ആറ് ലക്ഷം രൂപ വരെയാണ് വില. എന്നാല്‍ ഗോലിന്റെ മാംസത്തിന് കിലോയ്ക്ക് 500600 രൂപ വരെയേ വിലയുള്ളൂ. വൈന്‍ ശുദ്ധീകരണത്തിലും സൗന്ദര്യവര്‍ധകവസ്തുക്കളുടെ നിര്‍മാണത്തിലും ഗോല്‍ മത്സ്യം ഉപയോഗിച്ചു വരുന്നു.
https://www.facebook.com/Malayalivartha