ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിനുശേഷം പിടിയിലായി... മോഷണക്കേസില്‍ ഒളിവില്‍ പോയ പ്രതി വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്ത കേസിലും പ്രതിയാണ്

മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിനു ശേഷം പൊലീസ് വലയിലായി. ഇരുവള്ളൂര്‍ അമ്ബലപ്പാട് തെക്കയില്‍ ജ്യോതീന്ദ്രനാണ് (57) തിങ്കളാഴ്ച വൈകീട്ട് ആറിന് കാക്കൂര്‍ പൊലീസിന്റെ പിടിയിലായത്.
മലപ്പുറം വാഴക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2009ല്‍ റിപ്പോര്‍ട്ട് ചെയ്ത കളവുകേസിലെ പ്രതിയായ ജ്യോതീന്ദ്രന്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. അനധികൃതമായി മണ്ണ് കടത്തിയതിന് വാഹനം കസ്റ്റഡിയിലെടുത്ത ചേളന്നൂര്‍ വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തതിന് കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കൂടിയാണ്. അമ്ബലപ്പാട് അങ്ങാടിയില്‍ പൊലീസിനെ തള്ളിമാറ്റി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പ്രതിയെ വാഴക്കാട് പൊലീസിന് കൈമാറി.
സമാന രീതിയില്‍ ഈ മാസം ആദ്യം മോഷണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 24 വര്‍ഷത്തിന് ശേഷം പിടികൂടിയിരുന്നു. 1998 നവംബര്‍ 27ന് രാത്രി മാവേലിക്കര കൊച്ചിക്കല്‍ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത്.എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടില്‍ സുനിലിനെയൊണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടു പ്രതി ഷാനവാസിനൊപ്പം മോഷണം നടത്തി വന്ന ഇയാള്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് കോടതിയില്‍ നിന്നു ജാമ്യം നേടിയശേഷം ഒളിവില്‍ പ്പോയി. മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുനിലിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha


























