റോബിന്‍ ഇതുവരെ അവിടെ ഉള്ള ഒരു മെയിൽ കണ്ടസ്റ്റന്റസ്റ്റന്റ് ആയി ഒരു ഇഷ്യൂ പോലും ഉണ്ടാക്കിട്ടില്ല; കാരണം അങ്ങനെ ഒരു ഇഷ്യൂ ഉണ്ടാക്കിയാല്‍ റോബിന്‍ റോന്‍സനോട് പറഞ്ഞ പോലെ അവര്‍ എടുത്ത് മലര്‍ത്തി അടിക്കും എന്ന് അറിയാം; ഡോക്ടര്‍ ഇവിടെ പെണ്ണുങ്ങളെ മാത്രം അറ്റാക്ക് ചെയ്താണ് നില്‍ക്കുന്നത്; റോബിന്റെ സ്ട്രാറ്റജിയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ബിഗ്‌ബോസ് വീട്ടിലെ ഡോക്‌ടറെ കുറിച്ച് ഫേസ്ബുക്കിൽ പങ്കു വച്ച ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ആ കുറിപ്പ് ഇങ്ങനെയാണ്; ഇത്രയും സീസണ്‍ കഴിഞ്ഞു വന്നിട്ടും മലയാളികളുടെ ചിന്താഗതിയില്‍ യാതൊരു വിധ മാറ്റവും ഇല്ല എന്നുള്ളതാണ് ശരി. സീസണ്‍ 2 മുതല്‍ ആണ് ഈ ഒരു സ്ട്രാറ്റജി കാണാന്‍ തുടങ്ങിയത്. മറ്റുള്ള മത്സരാർത്ഥികളെ വെറുപ്പിച്ചുകൊണ്ട് മുന്നോട്ട് പോവുക.
ഇതിന് പ്രേഷകരുടെ ഭാഗത്തു നിന്ന് കിട്ടുന്ന പിന്തുണ വളരെ വലുതായത് കൊണ്ട് തന്നെ എല്ലാ സീസണിലും ഇത് കാണാന്‍ സാധിക്കും. രജിത് കുമാര്‍, ഫിറോസ്, റോബിന്‍ ഇവര്‍ മൂവരും ഉപയോഗിച്ച സ്ട്രാറ്റജി ഒന്ന് തന്നെ ആണ്. അത് ഇനി എത്ര തന്നെ ആവര്‍ത്തിച്ചാലും മാറാത്ത ഒരു വലിയ വിഭാഗം പ്രേഷകരുടെ സപ്പോര്‍ട്ട് ഇവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും.
താന്‍ ഫേക്ക് ആയി തന്നെ ആണ് നില്‍ക്കുന്നത് എന്ന് റോബിന്‍ പറയുമ്പോള്‍ അത് ഡോക്ടറുടെ ഗെയിം സ്പിരിറ്റ് എന്ന് പറയുന്ന അതെ പ്രേഷകര്‍ ധന്യ ഫേക്ക് ആണെന്ന് മുദ്ര കുത്തുന്നു. ഡെയ്‌സിയുടെ ഗെയിം ഡേർട്ടി ആണെന്ന് പറയുന്ന അതെ പ്രേഷകര്‍ ഡോക്ടര്‍ അതെ ഗെയിം സ്പിരിറ്റോഡ് കൂടി കളിക്കുമ്പോള്‍ അത് ഡേർട്ടി ആണെന്ന് പറയുന്നില്ല. ഇത് തീര്‍ത്തും ഒരു മെയിൽ ഷമാണിസ്റ് സ്വഭാവം ആണ് കാണിക്കുന്നത്.
ഇതിനെ സപ്പോര്‍ട്ട് ചെയ്യാനും ഒത്തിരി ആളുകള്‍ ഉള്ളത്‌കൊണ്ട് തന്നെ ആണ് ഇന്നും സമൂഹത്തില്‍ അത് നിലനില്‍ക്കുന്നത്. എടുത്ത് പറയേണ്ട ഒരു കാര്യം എന്തെന്ന് വച്ചാല്‍ റോബിന്‍ ഇതുവരെ അവിടെ ഉള്ള ഒരു മെയിൽ കണ്ടസ്റ്റന്റസ്റ്റന്റ് ആയി ഒരു ഇഷ്യൂ പോലും ഉണ്ടാക്കിട്ടില്ല. കാരണം അങ്ങനെ ഒരു ഇഷ്യൂ ഉണ്ടാക്കിയാല്‍ റോബിന്‍ റോന്‍സനോട് പറഞ്ഞ പോലെ അവര്‍ എടുത്ത് മലര്‍ത്തി അടിക്കും എന്ന് അറിയാം.
ഡോക്ടര്‍ ഇവിടെ പെണ്ണുങ്ങളെ മാത്രം അറ്റാക്ക് ചെയ്താണ് നില്‍ക്കുന്നത്. മുന്‍ ദിവസങ്ങളില്‍ അഖില്‍ പറഞ്ഞ പോയിന്റിനോ ബ്ലെസ്സ്ലി പറഞ്ഞ പോയിന്റിനോ പ്രതികരിക്കാത്ത റോബിന്‍ ജാസ്മിന്‍, ഡെയ്‌സി, നിമിഷ (മലയാളികള്‍ പെട്ടന്ന് അക്‌സെപ്റ്റ് ചെയ്യില്ല എന്ന് ഉറപ്പുള്ള കണ്ടസ്റ്റന്റസ്റ്റന്റ്) ഇവര്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ പ്രതികരിക്കുന്നു.
ഞാന്‍ ഇവിടെ ഗെയിം കളിക്കാന്‍ ആണ് വന്നത് എന്ന് പറയുന്നതിന് പകരം ഞാന്‍ ഇവിടെ സ്ത്രീകള്‍ക്ക് എതിരെ മാത്രം ഗെയിം കളിക്കാന്‍ ആണ് വന്നത് എന്ന് പറയുന്നതാവും ശരി. ഈ പറഞ്ഞ ലിസ്റ്റില്‍ രജിത് കുമാര്‍ ആയാലും ഫിറോസ് ആയാലും പെണ്ണുങ്ങളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഒരു ഗെയിം കളിച്ചിട്ടില്ല. ആണുങ്ങള്‍ക്കും നേരെ ധൈര്യം ആയി നിന്നു കൊണ്ടാണ് ഗെയിം കളിച്ചത്.
https://www.facebook.com/Malayalivartha


























