പരുക്കേറ്റ മൂന്നര വയസ്സുകാരന്‍ ഗൗതമിന്റെ നില ഗുരുതരമായി തുടരുന്നു... കായിക്കരയില്‍ അങ്കണവാടി കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വിദ്യാര്‍ഥിക്കു പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടികളുടെ ചുമതലയുള്ള ഐസിഡിഎസ് ജില്ലാ ഓഫിസറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കലക്ടര്‍

പരുക്കേറ്റ മൂന്നര വയസ്സുകാരന്‍ ഗൗതമിന്റെ നില ഗുരുതരമായി തുടരുന്നു... കായിക്കരയില്‍ അങ്കണവാടി കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വിദ്യാര്‍ഥിക്കു പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടികളുടെ ചുമതലയുള്ള ഐസിഡിഎസ് ജില്ലാ ഓഫിസറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കലക്ടര്‍ ഡോ. പി.കെ.ജയശ്രീ.
അങ്കണവാടികളുടെ സുരക്ഷാപരിശോധന നടത്തുന്നതില്‍ വീഴ്ച പറ്റിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് വൈക്കം നഗരസഭാ ഐസിഡിഎസ് ഫീല്‍ഡ് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു.മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ (ഐസിഎച്ച്) ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തിലാണ് ഗൗതം.
അതേസമയം കുഞ്ഞിന്റെ കരളിനേറ്റ പരുക്കു സാരമുള്ളതാണ്. വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. തലയോട്ടിക്കും പരുക്കുണ്ടെന്ന് ഐസിഎച്ച് സൂപ്രണ്ട് പറഞ്ഞു. ഭാരമുള്ള ഭിത്തി ദേഹത്ത് വീണതാണ് ആന്തരിക പരുക്കുകള്‍ക്കു കാരണമായത്.
കാലില്‍ നീര് ഉള്ളതിനാല്‍ തുടയിലെയും കാലിലെയും പൊട്ടലുകളില്‍ പ്ലാസ്റ്റര്‍ ഇടാന്‍ കഴിഞ്ഞിട്ടില്ല. ആന്തരിക പരുക്കുകള്‍ കാരണം വളരെ ശ്രദ്ധയോടെയാണ് കുഞ്ഞിനെ പരിചരിക്കുന്നതെന്നും സൂപ്രണ്ട് .
ബാലനീതി ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്. പോളശേരി പനയ്ക്കച്ചിറ പി.കെ.അജീഷിന്റെയും രാഖിയുടെയും മകനാണു ഗൗതം. മഠത്തില്‍പറമ്പില്‍ ഗിരിജ ദാസന്റെ വീടിനോട് ചേര്‍ന്നു തറ കെട്ടി നിര്‍മിച്ച മുറിയിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.
മഴക്കാലം തുടങ്ങുംമുന്‍പ് അങ്കണവാടികളുടെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതു ലഭിച്ചില്ല. ഒരു മാസം മുന്‍പാണ് റിപ്പോര്‍ട്ട് ചോദിച്ചത്. 2 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കണവാടികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ നടപടിയെടുക്കും.
എല്ലാ അങ്കണവാടികളും സ്വന്തം കെട്ടിടത്തിലേക്കു മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. സുരക്ഷയില്ലാത്ത കെട്ടിടത്തില്‍ അങ്കണവാടി പ്രവര്‍ത്തിച്ചതു സംബന്ധിച്ചും റിപ്പോര്‍ട്ട് തേടി.
മഴയില്‍ അടിത്തറ അല്‍പം താഴ്ന്നതാണോ അപകടകാരണമെന്നു സംശയമുണ്ട്. ഭിത്തിയില്‍ ഭാരമേറിയ കോണ്‍ക്രീറ്റ് അലമാര ഉണ്ടായിരുന്നതും ഇടിഞ്ഞു വീഴാന്‍ കാരണമായിട്ടുണ്ടാകും. കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ അപകടകാരണം കണ്ടെത്താനാവുകയുള്ളൂ.
"
https://www.facebook.com/Malayalivartha
























