കൈരളി റ്റി.എം. റ്റി സ്റ്റീല്‍ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി ബില്‍ തട്ടിപ്പ്... റിമാന്റിലുള്ള ഡയറക്ടര്‍ ഹുമയൂണിന് ജാമ്യമില്ല

സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണം ഗൗരവമേറിയതെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്നും സാക്ഷികളെ സ്വാധീനിച്ച് മൊഴി തിരുത്തുമെന്നും തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി
കൈരളി റ്റി.എം. റ്റി സ്റ്റീല്‍ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി (ചരക്കു സേവന നികുതി) ബില്‍ വെട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന ഡയറക്ടര്‍ ഹുമയൂണിന് ജാമ്യമില്ല.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിയത്. സംസ്ഥാന സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ കുറ്റകൃത്യം ഗൗരവമേറിയതാണ്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. കൃത്യത്തില്‍ ആഴത്തിലുള്ള അന്വേഷണം അനിവാര്യമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ഉന്നത സ്വാധീനമുള്ള പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്തുമെന്നും തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് എ സിജെഎം വിവിജ രവീന്ദ്രന്‍ ജാമ്യം നിരസിച്ചത്.
ഏപ്രില്‍ 20 മുതല്‍ റിമാന്റിന്‍ കഴിയുന്ന പ്രതി കൈരളി റ്റി.എം.റ്റി സ്റ്റീല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് തള്ളി ഉത്തരവായത്.
"
https://www.facebook.com/Malayalivartha
























