പരസ്യമായി മോദിയെ തെറിവിളിക്കും! ഗുജറാത്ത് മോഡൽ പഠിക്കാൻ ചീഫ് സെക്രട്ടറിയെ അയച്ച് പിണറായി... പിണറായിയുടെ ഇരട്ടത്താപ്പ് പുറത്ത്!

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലം മുതലുള്ള ഒരു ശീലമുണ്ട്. ആദ്യം എല്ലാം കണ്ണും പൂട്ടി എതിർക്കും, പിന്നീട് അതിനെ ശരിവയ്ക്കും. പക്ഷേ എതിർക്കുന്നതിന് മുൻപ് അതിന്റെ നല്ല വശം കാണുവാൻ പാർട്ടിക്കാർ ഇതുവരെ തയ്യാറായിട്ടില്ല എന്നത് ഏറെ നാണക്കേട് ഉളവാക്കുന്നതാണ്. കാരണം നെല്ലും പതിരും തിരിച്ചറിയാതെ ആന മണ്ടത്തരങ്ങൾ വിളമ്പുന്നത് ഇനിയെങ്കിലും അവസാനിപ്പിച്ചാൽ ചമ്മൽ എങ്കിലും ഒഴിവാക്കാം എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.
മുൻപ് 2013ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ആർഎസ്പിയുടെ ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനെ അതിരൂക്ഷമായി വിമര്‍ശിച്ച നേതാവായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍.
ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോള്‍ സിപിഎം പരസ്യമായി വീമ്പളിക്കിയിരുന്നത്. എന്നാലിപ്പോൾ അദ്ദേഹം തന്നെ അതായത് പിണറായി വിജയൻ തന്നെ മോദിയുമായി ഒരു കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഗുജറാത്ത് മാതൃക പഠികേണ്ട ഗതികേടിലേക്ക് കൂപ്പ്കുത്തിയിരിക്കുകയാണ് കേരള സര്‍ക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും.
ഈ സംഭവങ്ങളെ ഇപ്പോൾ ആർക്കും വിമർശിക്കേണ്ട എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. പദ്ധതികളുടെ നടത്തിപ്പ് എങ്ങനെയാണ് എന്ന് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗുജറാത്തിലേക്ക് യാത്ര തിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയി അടങ്ങുന്ന സംഘം അഹമ്മദാബാദിലേക്ക് തിരിക്കും.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎസിനേയും സര്‍ക്കാര്‍ നിയോഗിച്ചു. ഇരുവര്‍ക്കും ഇന്ന് മൂതല്‍ മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി വിപുലമായ ചര്‍ച്ച നടത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്ത് സര്‍ക്കാര്‍ വളരെ വിജയകരമായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘം പോകുന്നത്. ഇന്ന് മുതല്‍ 29 വരെയാണ് സംഘം ഗുജറാത്തില്‍ തങ്ങുന്നത്.
ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡ്, കണ്‍ട്രോള്‍, കംപ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍, കോംബാറ്റ് എന്നി 5C കള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തിന്‍റെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണിത്.
ശക്തമായ ഡേറ്റാബേസ് സൃഷ്ടിക്കുകയും, സിഎം ഡാഷ്‌ബോര്‍ഡ് വഴി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. സാധാരണക്കാരുടെ പരാതികള്‍ തീര്‍പ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും നിരന്തരം വിമർശിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്കാണു ചീഫ് സെക്രട്ടറിയുടെ സന്ദർശനമെന്നതു ശ്രദ്ധേയമാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വീഡിയോ സ്ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഗുജറാത്തിന്‍റെ അവകാശവാദം . കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കൂടി പരിഗണിച്ചാണ് പഠനമെന്നാണ് കേരള സര്‍ക്കാര്‍ വിശദീകരണം.
ഓരോ വകുപ്പിന് കീഴിലും നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഒറ്റ ഡാഷ് ബോര്‍ഡില്‍ കൊണ്ടുവന്ന് അതിന് ശേഷം ഇതിന് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നു. ഒരു പദ്ധതിക്ക് തുടക്കമിട്ടാല്‍ അത് എത്രത്തോളം പുരോഗമിച്ചു, പ്രതിസന്ധികള്‍ എന്തെങ്കിലുമുണ്ടോ, എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും, നിലവിലെ പദ്ധതിയുടെ അവസ്ഥ തുടങ്ങിയവയൊക്കെ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
ഈ സിസ്റ്റത്തെ കുറിച്ച് മനസിലാക്കാന്‍ നേരത്തെ പ്രധാനമന്ത്രിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെത്തി ഇതിന്റെ സംവിധാനം കണ്ട് മനസിലാക്കുകയും ചെയ്തിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും ഇത് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു.
പിന്നാലെയാണ് ഇപ്പോള്‍ കേരളവും ഇത് പഠിക്കാനായി ശ്രമം ആരംഭിച്ചിരിക്കുന്നത്. സിസ്റ്റത്തിന്റെ നടപടിക്രമങ്ങള്‍ എല്ലാം പഠിച്ച് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് കൈമാറും. അതിനു ശേഷം ഇത് സംസ്ഥാനത്ത് നടപ്പാക്കണമോ എന്ന് തീരുമാനം എടുക്കും.
അതിനിടെ സർക്കാരിന്റെ നീക്കത്തിൽ പ്രതികരണവുമായി ബിജെപി രംഗത്ത് വന്നു. ഗുജറാത്ത് മോഡൽ നടപ്പാക്കുന്നതിനൊപ്പം തന്നെ അഴിമതിയും ധൂർത്തും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരാജയപ്പെട്ട കേരള മോഡല്‍ ഉപേക്ഷിച്ച് വിജയിച്ച ഗുജറാത്ത് സംസ്ഥാനത്ത് നടപ്പാക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം.
ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോര്‍ഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസിലാക്കി കേരളത്തിലും നടപ്പിലാക്കണം. അന്ധമായ രാഷ്‌ട്രീയ വിരോധം മാറ്റിവെച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ഇവിടെ എങ്ങനെ നടപ്പാക്കാമെന്ന് പിണറായി വിജയന്‍ പഠിക്കണം എന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്.
https://www.facebook.com/Malayalivartha


























