പാവങ്ങള്‍ക്ക് വേണ്ടി ഉയര്‍ന്നത് ഒറ്റ ബൃന്ദ കാരാട്ടിന്റെ സ്വരം; ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ മലയാള സിനിമയെ തകര്‍ക്കുന്നു; നിലപാട് വ്യക്തമാക്കി മാമുക്കോയ

സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും സിനിമാ വിഷയങ്ങളിലും പ്രതികരിക്കുന്ന വ്യക്തിയാണ് നടന്‍ മാമുക്കോയ. ഇപ്പോഴിതാ അദ്ദേഹം ചില നിലപാടുകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
സിനിമാ മേഖലയില്‍ ഉയരുന്ന പീഡന പരാതികളെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ദിലീപ്, വിജയ് ബാബു പ്രശ്‌നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല വിജയ് ബാബു എനിക്ക് പരിചയമുള്ള ആളാണ്, പ്രൊഡ്യൂസറാണ്. അയാളുടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നും മാമുക്കോയ പറഞ്ഞു. എന്നാല്‍ ഒന്നും ചെയ്യാനില്ല.. ചില കാര്യങ്ങളൊക്കെ ഇങ്ങനെ പൊളിഞ്ഞ് പുറത്താകും. അത് ചര്‍ച്ചയാകും എന്നാണ് അദ്ദേഹം പറഞ്ഞത്.
കൂടാതെ സിനിമാക്കാരൊക്കെ ഇങ്ങനെയാണ് എന്നുള്ള മലയാളികളുടെ സ്ഥിരം ഡയലോഗ് തന്റെ വീട്ടില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളതാണെന്നും അത് സ്വാഭാവികമാണെന്നും മാമുക്കോയ പ്രതികരിച്ചു. എന്നാല്‍ മലയാളികളുടെ ഈ മനോഭാവവും ഭയങ്കര പ്രശ്‌നമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം വിജയ് ബാബുവിനെ ചൊല്ലി താര സംഘടനയായ അമ്മയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അമ്മ സംഘടന നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വ്വതി രാജിവെച്ചത്. നേരത്തെ ശ്വേതാ മേനോനും ബാബുരാജും രാജി വെക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വിജയ് ബാബു സ്വമേധയാ മാറി നില്‍ക്കുന്നു എന്ന് അറിയിച്ച് കത്ത് നല്‍കിയതോടെ ഇരുവരും തീരുമാനത്തില്‍ നിന്ന് താല്‍കാലികമായി പിന്മാറുകയാണ് ഉണ്ടായത്.
മാത്രമല്ല സിനിമാ വിഷയങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ വിഷയങ്ങളിലും മാമുക്കോയ പ്രതികരണങ്ങള്‍ നടത്താറുണ്ട്. ഏറെ വിവാദമായ ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടികള്‍ക്കെതിരെയാണ് അദ്ദേഹം തന്റെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിലൊക്കെ ഒരുപാട് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കണ്ടില്ലേ ഡല്‍ഹിയിലെ പ്രശ്‌നം. ഒരു വൃന്ദാ കാരാട്ട് ാതെ ഇന്ത്യയില്‍ നിന്ന് വേറെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടോ? അവര് പോയി, വിഷയമായി, തടഞ്ഞ് നിര്‍ത്തി... അത് ശ്രദ്ധയില്‍ വന്നു.. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയത്തിലുള്ള നിലപാട് അറിയിച്ചത്.
ഹനുമാന്‍ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് അക്രമങ്ങള്‍ നടന്ന ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ ആയിരുന്നു ബൃന്ദ കാരാട്ടിന്റെ മാസ്സ് എന്‍ട്രി പീംകോടതി സ്റ്റേ ചെയ്തു. ഇന്ന് വിശദമായ വാദം കേള്‍ക്കും. സ്റ്റേ ഉത്തരവിറങ്ങിയ ശേഷവും നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ നടപടികള്‍ തുടര്‍ന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. പൊതു സ്ഥലം കൈയേറി നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങളും കടകളും വീടുകളും പൊളിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ചിന്റെ ഉത്തരവ്.
എന്തായാലും സിനിമാ ലോകത്തും രാഷ്ട്രീയ ലോകത്തും നടക്കുന്നത് അതിരുവിട്ട കളികളാണെന്ന സൂചനയാണ് നടന്‍ നല്‍കുന്നത്. ദിലീപും വിജയ്ബാബുവും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ സമയത്ത്, അവര്‍ തെറ്റ് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല എങ്കിലും മറ്റ് നടന്മാര്‍ക്ക് കൂടി അതിന്റെ ചീത്ത പേര് കേള്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. മാമുക്കോയയുടെ സംസാരത്തില്‍ അത് വ്യക്തവുമാണ്. രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ നമ്മുടെ വരും തലമുറയെ എങ്ങനെ സംരക്ഷിക്കും എന്നുള്ള സൂചനയും അദ്ദേഹം നല്‍കുന്നു.
https://www.facebook.com/Malayalivartha
























