രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. AI 9253 എന്ന എയര്‍ ഇന്ത്യ വിമാനമാണ് കൊച്ചിയില്‍ തിരിച്ചിറക്കിയത്. യാത്രക്കിടെ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. 4.30ന് കൊച്ചിയില്‍നിന്നും യാത്രക്കാരുമായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂര്‍ പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. മുടങ്ങിയ വിമാനത്തിന് പകരം സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























