പിന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് കയര്‍ത്ത് അയേഷ ഖാന്‍

ബിഗ് ബോസ് 17 റിയാലിറ്റി ഷോയില്‍ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായി എത്തി, അടുത്തിടെ 'ധുരന്ധര്‍' എന്ന ചിത്രത്തിലെ 'ശരാരത്..' എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നടി ആണ് ആയിഷ ഖാന്‍. ഇപ്പോഴിതാ പിന്നില്‍ നിന്നും ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് രൂക്ഷമായി പെരുമാറുന്ന നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'തു യാ മേം' എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അയേഷ ഖാന്റെ പ്രതികരണം. 'നിങ്ങള്‍ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇതുചെയ്യരുത്. അതുനല്ലതല്ല' എന്നായിഉര്‍ന്നു അയേഷ ഖാന്‍ പാപ്പരാസികളോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം 'ധുരന്ദര്‍' സിനിമയുടെ ഗാന ചിത്രീകരണത്തിനിടെയുണ്ടായ ബുദ്ധിമുട്ട് അയേഷ ഖാന്‍ തുറന്നുപറഞ്ഞിരുന്നു. തന്റെ ആര്‍ത്തവ ദിവസങ്ങളിലാണ് ചിത്രത്തിലെ ഷെറാറത്ത് എന്ന ഗാനം ചിത്രീകരിച്ചതെന്നും, നൃത്തം ചെയ്ത തങ്ങളുടെ അസ്ഥികള്‍ വരെ വേദനയെടുത്തുവെന്നും അയേഷ ഖാന്‍ പറഞ്ഞിരുന്നു. ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതസംവിധാനത്തില്‍ മധുബന്തി ബാഗ്ച്ചിയും ജാസ്മിന്‍ സാന്‍ഡ്‌ലാസും ചേര്‍ന്നൊരുക്കിയ ഗാനം ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























