ഇന്ന് സന്തോഷപെരുന്നാൾ; കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫിയിൽ ഒരിക്കൽക്കൂടി മുത്തമിട്ടു; ബംഗാൾ ഒരുക്കിയ പ്രതിരോധത്തിന്റെ മഹാ ചക്രവ്യൂഹം ഭേദിക്കാൻ നിശ്ചിത സമയത്ത് സാധിക്കാതെ വന്ന കേരളം പക്ഷേ, ഈ ടൂർണമെൻറിലെ ഏറ്റവും മികച്ച ടീം തങ്ങൾ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ്; അഭിനന്ദനവുമായി സന്ദീപ് ജി വാര്യർ

ഇന്ന് സന്തോഷപെരുന്നാൾ. കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫിയിൽ ഒരിക്കൽക്കൂടി മുത്തമിട്ടു. ബംഗാൾ ഒരുക്കിയ പ്രതിരോധത്തിന്റെ മഹാ ചക്രവ്യൂഹം ഭേദിക്കാൻ നിശ്ചിത സമയത്ത് സാധിക്കാതെ വന്ന കേരളം പക്ഷേ, ഈ ടൂർണമെൻറിലെ ഏറ്റവും മികച്ച ടീം തങ്ങൾ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; ഇന്ന് സന്തോഷപെരുന്നാൾ.
കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫിയിൽ ഒരിക്കൽക്കൂടി മുത്തമിട്ടു. ബംഗാൾ ഒരുക്കിയ പ്രതിരോധത്തിന്റെ മഹാ ചക്രവ്യൂഹം ഭേദിക്കാൻ നിശ്ചിത സമയത്ത് സാധിക്കാതെ വന്ന കേരളം പക്ഷേ, ഈ ടൂർണമെൻറിലെ ഏറ്റവും മികച്ച ടീം തങ്ങൾ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിജയ നിമിഷത്തെ കൺനിറയെ തത്സമയം കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജി വയനാട്ടിലെത്തുന്നതുമായി ബന്ധപ്പെട്ട തിരക്കിലായിപ്പോയി.
എന്നിരുന്നാലും ഈ ജയം തരുന്ന സന്തോഷം ചെറുതല്ല. ചാക്കോയും വിജയനും പാപ്പച്ചനും ഷറഫലിയും കുരികേശ് മാത്യുവുമൊക്കെ നിറഞ്ഞു നിന്ന സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആരവങ്ങൾ ഇപ്പോഴും മനസിൽ തെളിമയോടെയുണ്ട്. അവരുടെ ഇളമുറക്കാർ ഈ നേട്ടം കൊയ്യുമ്പോൾ നമ്മുടെ ഫുട്ബോൾ പാരമ്പര്യത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല എന്നു വേണം കരുതാൻ.
മികച്ച പരിശീലകന്റെ കീഴിൽ ഒത്തിണക്കത്തോടെ കളിച്ച നമ്മുടെ ടീമിലെ ഓരോരുത്തരും അവരവരുടെ റോളുകൾ ഭംഗിയാക്കി. ഈ ചാംപ്യൻഷിപ്പിൽ ഉടനീളം അവരുണ്ടാക്കിയ കളിയുടെ വേഗമാണ് നിർണായകമായത്. മലപ്പുറത്തെ ആയിരങ്ങൾക്കു മുന്നിൽ അവർ ഒരിക്കൽപ്പോലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയില്ല.
അതു കൊണ്ടു തന്നെ ഓരോ മത്സരം കഴിയുന്തോറും ടീമിൽ പ്രതീക്ഷയേറി. ആ പ്രതീക്ഷയ്ക്ക് അവർ തിരിച്ചു നൽകിയത് കിരീടം തന്നെയാണ്. അടിപൊളി കൂട്ടരെ... ടീമിലെ ഓരോ അംഗത്തിനും അതുപോലെ പരിമിത സൗകര്യത്തിൽ ടീമിനെ ഒരുക്കിയ കോച്ച് ബിനോ ജോർജിനും കേരള ഫുട്ബോൾ അസോസിയേഷനും അഭിനന്ദനങ്ങൾ.
https://www.facebook.com/Malayalivartha
























