തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയാൻ പ്രത്യേക സമിതി വേണമെന്ന് ഈ രാജ്യത്തൊരു നിയമം പാര്ലമെന്റിലൂടെ വന്നിട്ട് 9 വർഷമായി; അത് നടപ്പാക്കാനുള്ള എല്ലാ ബാധ്യതയും സർക്കാരിനാണ്; മലയാള സിനിമാ സെറ്റുകളിൽ നഗ്നമായി അത് ലംഘിക്കപ്പെടുന്നു എന്ന് രേഖാമൂലം പരാതി കിട്ടിയത് 2017ലാണ്; അന്നുമുതൽ സർക്കാരിന്റെ മറുപടി "പരിശോധിക്കും,നടപടി എടുക്കും" എന്നതാണ്; നെഗറ്റീവായി ഒന്നും പറഞ്ഞിട്ടില്ല, പക്ഷെ പോസിറ്റീവായി ഒന്നും ചെയ്തിട്ടുമില്ല; 2022 വരെ ഒരു ചുക്കും നടന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹരീഷ് വാസുദേവൻ

തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയാൻ പ്രത്യേക സമിതി വേണമെന്ന് ഈ രാജ്യത്തൊരു നിയമം പാര്ലമെന്റിലൂടെ വന്നിട്ട് 9 വർഷമായി. അതിനു മുൻപും കോടതിവിധിയുടെ ആ നിയമമുണ്ട് ഇവിടെ. അത് നടപ്പാക്കാനുള്ള എല്ലാ ബാധ്യതയും സർക്കാരിനാണ്. മലയാള സിനിമാ സെറ്റുകളിൽ നഗ്നമായി അത് ലംഘിക്കപ്പെടുന്നു എന്ന് രേഖാമൂലം പരാതി കിട്ടിയത് ഭാവന ആക്രമിക്കപ്പെട്ട ശേഷം 2017 ലാണ്.
അന്നുമുതൽ സർക്കാരിന്റെ മറുപടി "പരിശോധിക്കും, നടപടി എടുക്കും" എന്നതാണ്. നെഗറ്റീവായി ഒന്നും പറഞ്ഞിട്ടില്ല, പക്ഷെ പോസിറ്റീവായി ഒന്നും ചെയ്തിട്ടുമില്ല. 2022 വരെ ഒരു ചുക്കും നടന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹരീഷ് വാസുദേവൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ചകുറിപ്പ് ഇങ്ങനെ; കോഗ്നിസാമ്പിൾ ഒഫൻസ് ഉണ്ടോ സർക്കാരേ? തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയാൻ പ്രത്യേക സമിതി വേണമെന്ന് ഈ രാജ്യത്തൊരു നിയമം പാര്ലമെന്റിലൂടെ വന്നിട്ട് 9 വർഷമായി.
അതിനു മുൻപും കോടതിവിധിയുടെ ആ നിയമമുണ്ട് ഇവിടെ. അത് നടപ്പാക്കാനുള്ള എല്ലാ ബാധ്യതയും സർക്കാരിനാണ്. മലയാള സിനിമാ സെറ്റുകളിൽ നഗ്നമായി അത് ലംഘിക്കപ്പെടുന്നു എന്ന് രേഖാമൂലം പരാതി കിട്ടിയത് ഭാവന ആക്രമിക്കപ്പെട്ട ശേഷം 2017 ലാണ്. അന്നുമുതൽ സർക്കാരിന്റെ മറുപടി "പരിശോധിക്കും, നടപടി എടുക്കും" എന്നതാണ്. നെഗറ്റീവായി ഒന്നും പറഞ്ഞിട്ടില്ല, പക്ഷെ പോസിറ്റീവായി ഒന്നും ചെയ്തിട്ടുമില്ല.
2022 വരെ ഒരു ചുക്കും നടന്നില്ല. അതിനിടെ നിയമസഭയോട് പോലും അക്കൗണ്ടബിലിറ്റി ഇല്ലാത്ത ഒരു ഹേമ കമ്മിറ്റി ഉണ്ടാക്കി. അതെന്താ കമ്മീഷൻസ് ഓഫ് ഇൻക്വറി ആക്റ്റ്നു കീഴിൽ നിയമിക്കാഞ്ഞത് എന്ന ചോദ്യം ബാക്കിയുണ്ട്. അതവിടെ നിൽക്കട്ടെ. ബീഡി കമ്പനികളിൽ, കശുവണ്ടി ഫാക്ടറികളിൽ, എന്നുവേണ്ട ഈ നാട്ടിലെ ഏത് തൊഴിലിടത്തിലും നിലനിൽക്കുന്ന ഒരു നിയമം നടപ്പാക്കാൻ സർക്കാരിന് നിയമനിര്മാണത്തിന്റെ ആവശ്യമില്ല.
നിയമസഭാ ചർച്ചയുടെയോ പഠനത്തിന്റെയോ ആവശ്യമില്ല. ഉദ്യോഗസ്ഥർ വഴി അതങ്ങോട്ട് നടപ്പാക്കുക തന്നെ. നടപ്പാക്കാത്തവർക്ക് എതിരെ കേസെടുക്കുക. അതല്ലേ രീതി? ഓരോ തൊഴിൽ മേഖലയിലും തൊഴിലാളികളുടെ അവകാശത്തിനു വേണ്ടി ശബ്ദിച്ച ചരിത്രമല്ലേ കേരളത്തിൽ ഇടതുപക്ഷത്തിന് ഉള്ളത്? എന്നിട്ടെന്തേ സിനിമാ മേഖലയിൽ ഈ ശബ്ദം കേട്ടില്ല? അതൊരു തൊഴിൽ മേഖല അല്ലാത്തത് കൊണ്ടല്ലല്ലോ - അതിലെ മുതലാളിമാർ സാമൂഹികമായും സാംസ്കാരികമായും മറ്റുള്ള മുതലാളിമാരേക്കാൾ ശക്തരായത് കൊണ്ടല്ലേ? സ്വാധീനശേഷി ഉള്ളവരായത് കൊണ്ടല്ലേ?
സിനിമാ മേഖലയിൽ POSH ആക്ട് നടപ്പാക്കാൻ wcc ക്ക് ഹൈക്കോടതിയിൽ പോയി 2022 ൽ സർക്കാരിനെതിരെ കേസ് കൊടുത്ത് വിധി വാങ്ങേണ്ടി വന്നു. അതായത്, ഈ രാജ്യത്തെ പരമോന്നത കോടതിയും പാർലമെന്റും നിയമമാക്കിയ ഒരു സംഗതി സ്വന്തം തൊഴിലിടത്തിൽ നടപ്പാക്കി കിട്ടാൻ ഭാവനയെപ്പോലുള്ള വിസിബിലിറ്റി ഉള്ള നടിമാർക്ക് പോലും, അവരുടെ സംഘടനയ്ക്ക് പോലും ഒരു വലിയ ആക്രമണത്തിന് ശേഷവും നീതി കിട്ടാൻ കോടതിയിൽ പോകേണ്ടി വരുന്നു.
ഹൈക്കോടതി ഒരു സമിതിയെയും വെച്ചില്ല, ചർച്ചയും നടത്തിയില്ല. രാജ്യത്ത് പൊതുവിൽ ഉള്ള നിയമം സിനിമാ നിർമ്മാണ യൂണിറ്റുകൾക്കും ബാധകമാണ് എന്ന് ഈസിയായി പറഞ്ഞുവെച്ചു. ഇത് കഴിഞ്ഞ 5 വര്ഷം സർക്കാർ പറഞ്ഞില്ല, ചെയ്തില്ല എന്നത് സർക്കാരിന്റെ പരാജയം തന്നെയാണ്. കമ്മിറ്റി റിപ്പോർട്ടുകൾക്കും സത്യത്തിനും മേൽ സർക്കാർ അടയിരുന്നപ്പോൾ ഇരകൾക്ക് കോടതിയിൽ പോകേണ്ടി വരുന്നത് സർക്കാരിന്റെ വീഴ്ച തന്നെയാണ്.
അത് മയപ്പെടുത്തി സുഖിപ്പിച്ച് പറഞ്ഞിട്ട് കാര്യമില്ല. മറ്റു കാര്യങ്ങൾ ചെയ്തതൊക്കെ നന്നായി അഭിനന്ദിക്കുമ്പോഴും ചെയ്യാത്തത് ചെയ്തില്ല എന്നുതന്നെ പറയണമല്ലോ. നിയമ-അഡ്മിനിസ്ട്രേഷൻ-സിനിമാ മേഖലകളെ പ്രതിനിധീകരിച്ച് ഹേമയും വത്സലകുമാരിയും ശാരദയും ഉണ്ടായിരുന്ന സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സെക്രട്ടേറിയറ്റിലെ 3 അംഗ ഉദ്യോഗസ്ഥ സമിതി അതുക്കുമേലെ എന്ത് റിപ്പോർട്ട് നൽകാനാണ്?? ആട്ടെ റിപ്പോർട്ടിൽ ഇരകളുടെ പേരില്ലല്ലോ, അത് പുറത്തുവിടാൻ എന്താണ് തടസം??
"നിയമനിർമ്മാണം" എന്ന് ഇടയ്ക്കിടെ സർക്കാർ പറയുന്നുണ്ട്. ഏത് ആവശ്യത്തിനാണ് നിയമനിർമ്മാണം? അതും posh നടപ്പാക്കുന്നതുമായി എന്ത് ബന്ധം? ആരെങ്കിലും ആരോടെങ്കിലും ചെയ്ത cognizable ആയ ഒരു കുറ്റത്തെപ്പറ്റി ഏതെങ്കിലും റിപ്പോർട്ടിൽ വിവരമുണ്ടെങ്കിൽ അതിന്മേൽ ഗവേഷണം നടത്താതെ, നിന്ന് കഥാപ്രസംഗം നടത്താതെ, ആ കാര്യം പോലീസിനെ അറിയിച്ച് കേസെടുക്കുക എന്നതാണ് സർക്കാരിന്റെ ബാധ്യത.
ഒപ്പം, ലൈംഗികാതിക്രമണ കേസ് ആണെങ്കിൽ ഇരയുടെ പ്രൈവസി സംരക്ഷിക്കുകയും. അതൊരു ഔദാര്യമോ ഓപ്‌ഷനോ ഒന്നുമല്ല ലളിതകുമാരി കേസിലെ വിധി അനുസരിച്ച് അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം തന്നെയാണ്. അപ്പോൾ സർക്കാർ പറയേണ്ടത്, ഒരു കോഗ്നിസാമ്പിൾ ഒഫൻസിനെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ടോ? ഉണ്ടോ ഇല്ലയോ എന്ന് പറയാൻ ഒരു നിയമവും തടസ്സമില്ല. ഉണ്ടെങ്കിൽ അത് വെച്ച് കേസ് എടുക്കാൻ എന്ത് പഠനമാണ് സർക്കാറിന് ഇനി വേണ്ടത്? എന്ത് നടപടിക്രമം ആണ് ഇനിയുള്ളത്?? അതിനെത്ര കാലം എടുക്കും?? മറുപടി കിട്ടണം.
https://www.facebook.com/Malayalivartha
























