ഓട്ടിസം ബാധിതയാണെന്നറിഞ്ഞതോടെ കുഞ്ഞിനെ പെറ്റമ്മ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു... ഒന്നരവയസ്സുകാരിയായ കുഞ്ഞ് ഇനി വളരുന്നത് യുഎസില്‍...

ഓട്ടിസം ബാധിതയാണെന്നറിഞ്ഞതോടെ കുഞ്ഞിനെ പെറ്റമ്മ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു... ഒന്നരവയസ്സുകാരിയായ കുഞ്ഞ് ഇനി അമേരിക്കന്‍ ദമ്പതികള്‍ക്ക് സ്വന്തം
കോഴിക്കോട്, കൊയിലാണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെസ്റ്റിലെ അന്തേവാസിയായ ഒന്നര വയസുകാരിയായ കുട്ടിയാണ് ഇനി അമേരിക്കന്‍ ദമ്പതിമാരുടെ മകളായി ജീവിക്കാന്‍ പോകുന്നത്. അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തു നിന്നെത്തിയ മാത്യു സാഗണ്‍- മിന്‍ബി ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തത്.
യു.എസില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായണ് മാത്യു സാഗണ്‍. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് മാത്യുവും അനാഥ കുഞ്ഞിനെ ദത്തെടുക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
മാത്യു സാഗണ്‍- മിന്‍ബി ദമ്പതികള്‍ക്ക് രണ്ടും നാലും വയസുള്ള രണ്ടു മക്കളുണ്ട്. രക്ഷിതാക്കള്‍ ഉപേക്ഷിച്ച മറ്റൊരു കുരുന്നിനെക്കൂടി ഇവര്‍ക്കൊപ്പം വളര്‍ത്തണമെന്ന തീരുമാനമാണ് ദമ്പതികളെ കേരളത്തിലെത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍നിന്നാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയോടെ ഇരുവരും കുട്ടിയുമായി ഡല്‍ഹിക്കു തിരിച്ചു. ഇന്ന് യു.എസിലേക്കു മടങ്ങും.
മാത്യുവിന്റെ പിതാവും സമാനമായി മറ്റൊരു രാജ്യത്തുനിന്ന് കുട്ടിയെ ദത്തെടുത്തു വളര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ തനിക്കൊപ്പം പ്രായമായ സഹോദരന്റെ സ്‌നേഹവും പിതാവിന്റെ പ്രവൃത്തിയുമാണ് അതേവഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് മാത്യു സാഗണ്‍ പറയുന്നു.
അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളില്‍ ഭിന്നശേഷിക്കാരായവരെ പരിശീലനം നല്‍കി വളര്‍ത്താനുള്ള കേന്ദ്രമായാണു കൊയിലാണ്ടിയില്‍ 'നെസ്റ്റ്' ആരംഭിച്ചത്. എട്ടു മാസം മുമ്പ് ആരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 17 കുട്ടികള്‍ ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha
























