സുബൈര്‍ വധക്കേസ്... ഗൂഢാലോചനയില്‍ കൂടുതല്‍പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്നറിയാന്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്; രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്

സുബൈര്‍ വധക്കേസ് ഗൂഢാലോചനയില്‍ കൂടുതല്‍പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്നറിയാന്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യാന്‍ രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്ത ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ്(23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു(മൊണ്ടി മനു 31) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക.
അടുത്ത ദിവസം ഇതിനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ്(41), എടുപ്പുകുളം എന്‍ വി ചള്ള ആറുമുഖന്‍(37), മരുതറോഡ് ആലമ്ബള്ളം ശരവണന്‍(33) എന്നിവര്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ എട്ടിന് സുബൈറിനെ വധിക്കാന്‍ പുറപ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് വിഷ്ണു. പോലിസ് സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ആ ശ്രമം വിജയിച്ചില്ലെന്ന് ഇവര്‍ മൊഴി നല്‍കിയതായി പോലിസ് പറയുന്നു. പതിനഞ്ചിന് സുബൈറിനെ കൊലപ്പെടുത്തിയത്. മനുവിന്റെ നേതൃത്വത്തിലായിരുന്നു ഗൂഡാലോചന.
സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ മാത്രമാണ് ഉള്ളതെന്നായിരുന്നു പോലിസ് നേരത്തെ പറഞ്ഞിരുന്നത്. മൂന്ന് പ്രതികളില്‍ കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് നിര്‍ദേശമനുസരിച്ചാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha
























