ഉമ തോമസിന്റെ എതിരാളിയെ ഇന്നറിയാം.... തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സി പി എം ജില്ലാ കമ്മിറ്റി യോഗം ഇന്ന്... പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി, ഈ മാസം 31ന് ഉപതിരഞ്ഞെടുപ്പ് , ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍

ഉമ തോമസിന്റെ എതിരാളിയെ ഇന്നറിയാം.... തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സി പി എം ജില്ലാ കമ്മിറ്റി യോഗം ഇന്ന്. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗം കെ എസ് അരുണ്‍കുമാര്‍, കോളേജ് അദ്ധ്യാപിക കൊച്ചുറാണി ജോസഫ് എന്നിവരെയാണ് പരിഗണിക്കുന്നത്.
എല്‍ ഡി എഫ് അംഗബലം നൂറായി ഉയരുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. അതേസമയം ഇന്നോ നാളെയോ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് ബി ജെ പിയുടെ നീക്കം. എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് എം എല്‍ എ പി ടി തോമസിന്റെ അകാല വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഈ മാസം 31ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
"
https://www.facebook.com/Malayalivartha
























