തൊടുപുഴ ടൗണ്‍ ഹാളിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു... കൊലപാതകമെന്ന സംശയത്തില്‍ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു

തൊടുപുഴ ടൗണ്‍ ഹാളിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു... കൊലപാതകമെന്ന സംശയത്തില്‍ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു.
ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുല്‍ സലാം (അമ്പി-52) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ടൗണില്‍ അലഞ്ഞു നടക്കുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ടയാളാണു സലാമെന്നു പൊലീസ് പറഞ്ഞു.
നഗരത്തില്‍ അലഞ്ഞു തിരിയുന്ന സ്ത്രീയുമായി മദ്യം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതായി പൊലീസിന്റെ അന്വേഷണത്തില്‍ സൂചനകള്‍.
ഇവര്‍ പലരെയും സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മുന്‍പും ആക്രമിച്ചിട്ടുമുണ്ട്. ഇവരാണോ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തില്‍ തെളിവു ലഭിച്ചിട്ടില്ലെന്നും പൊലീസ് .
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരുക്കേറ്റ നിലയില്‍ കണ്ടതായി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഓട്ടോയില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഷെരീഫയാണ് അബ്ദുല്‍ സലാമിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha
























