Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ആലഞ്ചേരിയുടെ വിരട്ടില്‍ മിന്നല്‍ പിണറായി ഡിഷ്യും: എ കെ ജി സെന്ററിനെ സഭക്ക് വിറ്റു

06 MAY 2022 02:13 PM IST
മലയാളി വാര്‍ത്ത

വസ്തുതട്ടിപ്പ് കേസില്‍ പ്രതിയെന്ന് സീറോ മലബാര്‍ സഭയിലെ ഒരു കൂട്ടം വൈദികര്‍ വിശേഷിപ്പിക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി അമേരിക്കയിലുള്ള പിണറായി വിജയനെ വിരട്ടിയതിന്റെ ഫലമാണ് തൃക്കാക്കരയില്‍ സി പി എമ്മിന് സംഭവിക്കാന്‍ പോകുന്ന തോല്‍വിയെന്ന് എറണാകുളം ജില്ലയിലെ സി പി എം നേതാക്കള്‍ അടക്കം പറഞ്ഞ് തുടങ്ങിയിട്ട് മണിക്കൂറുകളായി. അരുണ്‍കുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പോസ്റ്ററും ഡിസൈന്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പിണറായി വിജയനെ ആലഞ്ചേരി പിതാവിനെ ഫോണില്‍ വിളിച്ച് വിരട്ടിയത്. ആലഞ്ചേരി പിതാവിന്റെ വസ്തു കച്ചവടവുമായി ബന്ധപ്പെട്ട കേസുകളുടെ പുരോഗതി മനസ്സിലാക്കിയാല്‍ പിതാവും പിണറായിയും തമ്മിലുള്ള ബന്ധം മനസിലാക്കാവുന്നതേയുള്ളു

ആലഞ്ചേരി പിതാവിന് കണ്ണിന് മുന്നില്‍ കണ്ടു കൂടാത്തയാളായിരുന്നു പി.ടി.തോമസ്.സഭയെ വെറുപ്പിച്ച് ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചതു മുതല്‍ സംസ്‌കാരം വരെയുള്ള കാര്യങ്ങളില്‍ പി.ടി.തോമസിനോട് ആലഞ്ചേരിക്ക് മാത്രമല്ല സഭയിലെ പല പുരോഹിതര്‍ക്കും ദേഷ്യമുണ്ടായിരുന്നു. തൃക്കാക്കരയില്‍ തോമസ് ജയിച്ചത് ആലഞ്ചേരിയുടെ ഒരു കൈയബദ്ധമായിരുന്നു. യഥാര്‍ത്ഥത്തില്‍ ആലഞ്ചേരി വിരോധികള്‍ എല്ലാവരും ഒത്തൊരുമയോടെ നിന്നതുകൊണ്ടാണ് അന്ന് പി ടി ജയിച്ചത്. പി.ടി.ജയിച്ചെങ്കിലും ആലഞ്ചേരിയുടെ ഒരു ഇംഗിതങ്ങള്‍ക്കും അദ്ദേഹം നിന്നുകൊടുത്തില്ല. പഴയ കാല കമ്യൂണിസ്റ്റ് നേതാക്കളെ പോലെ പി.ടി.സഭയെയും സഭാ നേതൃത്വത്തെയും വെറുപ്പിച്ചു കൊണ്ട് മുന്നോട്ടു പോയി. ബെന്നി ബഹനാനെ പോലുള്ള നേതാക്കളെ പോലെ പി.ടി.പുരോഹിതര്‍ക്ക് പിന്നാലെ പോയതേയില്ല. എം.എ ബേബിയെ പോലെ ഒരുത്തമനായ ക്രിസ്ത്യാനിയെ ഇറങ്ങാനാണ് ആദ്യം പിണറായി തീരുമാനിച്ചത്. എന്നാല്‍ പിണറായിക്ക് തന്നോടുള്ള കലിപ്പ് മാറിയിട്ടില്ലെന്ന് മനസിലാക്കിയ ബേബി തന്നെ തൃക്കാക്കരയില്‍ ചാവേര്‍ ആക്കരുതെന്ന ആവശ്യം യച്ചൂരിക്ക് മുന്നില്‍ വച്ചു. യച്ചൂരി കൈയോടെ പിണറായിയെ വിളിച്ച് ബേബിയെ ബലി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. അതോടെയാണ് അരുണ്‍കുമാറിനെ രംഗത്തിറക്കിയത്.

ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമെന്ന് സി പി എം നേതാക്കള്‍ അവകാശപ്പെട്ട അരുണ്‍കുമാറിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ സി പി എമ്മിന്റെ സാധ്യതകള്‍ മങ്ങി തുടങ്ങി. എങ്കിലും അരുണ്‍കുമാര്‍ ഒരു പാര്‍ട്ടിക്കാരനാണെന്ന സമാധാനം ഉണ്ടായിരുന്നു. എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ് അരുണ്‍. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു.

സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ എസ് അരുണ്‍കുമാറെന്ന് സി പി എം നേതാക്കള്‍ അവകാശപെട്ടത്. ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൂടിയായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് അരുണ്‍കുമാറിനൊപ്പം പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ ഇവരെല്ലാം തള്ളി പോയി. കൊച്ചി മേയര്‍ മസരിച്ചാലും വലിയ ഫലമില്ലെന്നാണ് തൃക്കാക്കരക്കാര്‍ നല്‍കിയ സൂചന. അരുണ്‍ എന്ന ഇതര മതസ്ഥന്റെ പേര് പുറത്തുവന്നതോടെ ആലഞ്ചേരിക്ക് ഹാലിളകി. അദ്ദേഹം പിണറായിയെയും കോടിയേരിയെയും വിളിച്ചു. ഉമാ തോമസിനാണ് തൃക്കാക്കരയില്‍ സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. അതായിരുന്നു ഇമ്മിണി വലിയൊരു നമ്പര്‍. ഒരിക്കലും സഭക്ക് ഉമയെ പിന്തുണക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം സി പി എം മനസിലാക്കിയില്ല. എങ്കില്‍ മറ്റൊരു പേര് നിര്‍ദ്ദേശിക്കാന്‍ സി പി എം ആലഞ്ചേരിക്ക് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ്

ജോ ജോസഫിന്റെ പേര് ആലഞ്ചേരി നിര്‍ദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ആശുപത്രിയിലെ തന്നെ ഡോക്ടറാണ് ജോ. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി വിധിച്ചത്. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ഹര്‍ജികളും തള്ളി. എന്നാല്‍ വിചാരണ തുടങ്ങിയോ? ഇല്ല. അതാണ് പിണറായിയുടെ നിലപാട്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.. സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി വില്‍പ്പന നടത്തിയതെന്നാണ് കേസ്. ഭൂമി ഇടപാടില്‍ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണം എന്നും കര്‍ദ്ദിനാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌കോടതി വിധി

കര്‍ദിനാള്‍ ഉള്‍പ്പെട്ട അലക്‌സിയന്‍ ബ്രദേഴ്‌സ് ഭൂമിയിടപാട് കേസില്‍ കാക്കനാട് സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്. അന്നത്തെ അതിരുപത പ്രൊക്യൂറേറ്ററായിരുന്ന ഫാ.ജോഷി പുതുവയ്‌ക്കെതിരെയും പ്രാഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് കാക്കനാട് സി.ജെ.എം കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നിവയാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അലക്‌സിയന്‍ ബ്രദേഴ്‌സ് സന്യാസ സമൂഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അതിരൂപതയ്ക്ക് നല്‍കിയ ഭൂമിയാണ് മറിച്ചുവിറ്റത്. അലക്‌സിയന്‍ ബ്രദേഴ്‌സുമായി ഭൂമി കൈമാറ്റ സമയത്ത് അതിരൂപത ഉണ്ടാക്കിയ കരാര്‍ മറച്ചുവച്ചായിരുന്നു വില്‍പ്പന. 16 ആധാരങ്ങളായി മുറിച്ചാണ് ഭൂമി വിറ്റത്. ഇതില്‍ മൂന്നു ആധാരങ്ങളില്‍ നടന്ന വില്‍പ്പന ചൂണ്ടിക്കാട്ടിയാണ് ജോഷി വര്‍ഗീസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

30 സെന്റ് ഭൂമി വിറ്റ് 1,12,27340 രൂപയാണ് കാണിച്ചിരിക്കുന്നതെങ്കിലും ഇതില്‍ പകുതി തുക പോലും അതിരൂപതയുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍ അതിരൂപതയുടെ മറ്റൊരു ഭൂമിയിടപാടിലും ആലഞ്ചേരിയ്‌ക്കെതിരെ കോടതി കേസെടുത്തിരുന്നു. അന്ന് വിവാദായ ഭൂമിയിടപാടില്‍ അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് മൂന്നുകോടി രൂപ പിഴ ചുമത്തിയിരുന്നു.തുക എവിടെ പോയെന്ന് കര്‍ദ്ദിനാളോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇതില്‍ എത്ര സി പി എമ്മിന് കിട്ടിയെന്നാണ് സി പി എമ്മുകാര്‍ പോലും ചോദിക്കുന്നത്. ഭൂമിയിടപാടില്‍ കര്‍ദിനാള്‍ പ്രതിക്കൂട്ടിലായതോടെ അതിരൂപതയിലെ വലിയൊരു വിഭാഗം വൈദികര്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയെ നീക്കിയ ശേഷം പാലക്കാട് രൂപത മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ നിയമിച്ചിരുന്നു. എന്നാല്‍ ഭൂമിയിടപാടില്‍ വത്തിക്കാനിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കര്‍ദിനാള്‍ ആലഞ്ചേരിയ്ക്ക് വത്തിക്കാന്‍ ഭരണച്ചുമതല തിരിച്ചു നല്‍കിയിരുന്നു.പിന്നീട്

ജോര്‍ജ് ആലഞ്ചേരി ബി ജെ പി യുടെ സഹായം തേടി. എന്നാല്‍ പഴയതു പോലെ ബി ജെ പി പറ്റിക്കപ്പെട്ടില്ല. ലൗ ജിഹാദ് പോലും ബി ജെ പി യെ ഇഷ്ടത്തിലാക്കാന്‍ ആലഞ്ചേരി കൊണ്ടുവന്ന ആരോപണമായിരുന്നു. ജോയെ പോലൊരു സ്ഥാനാര്‍ഥി ത!ൃക്കാക്കരയിലെ ജനങ്ങള്‍ക്കു മഹാഭാഗ്യമാണെന്നു ഇ.പി. ജയരാജന്‍ പറഞ്ഞു. സിപിഎം ചിഹ്നത്തിലായിരിക്കും ജോ ജോസഫ് ജനവിധി തേടുക. സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി എല്‍ഡിഎഫിലില്ലെന്നും ജയരാജന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് യഥാവസരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. എല്ലാ പാര്‍ട്ടികള്‍ എന്ന് ഇ.പി ഉദ്ദേശിച്ചത് ആലഞ്ചേരിയെ ആയിരുന്നിരിക്കണം.


ഇടതുമുന്നണി തൃക്കാക്കരയില്‍ വിജയിക്കുമെന്നാണ് ഇ പി യുടെ സ്വപ്നം.. ഇടതുമുന്നണി അജയ്യ ശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതിരഞ്ഞെടുപ്പ്. വികസന വിരോധികളുടെ മുന്നണിയാണു യുഡിഎഫ്. തൃക്കാക്കരയിലെ ജനങ്ങളെ വികസന പദ്ധതികളുമായി സമീപിക്കുകയാണ്. കൊച്ചിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതിനുള്ള പദ്ധതികളെല്ലാം എല്‍!ഡിഎഫ് തയാറാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ എല്‍ഡിഎഫ് 99 സീറ്റിലെത്തി. സീറ്റിലുണ്ടായ വര്‍ധന മാത്രമല്ല ബഹുജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണയും അംഗീകാരവും നേടാന്‍ ഇടതു മുന്നണിക്കു സാധിച്ചു. ജനങ്ങള്‍ പ്രളയത്തെയും മാഹാമാരിയെയും നേരിടുന്ന സാഹചര്യത്തില്‍ ജനരക്ഷയ്ക്കായി മുന്നണിയും സര്‍ക്കാരും ചെയ്ത കാര്യങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പിന്നോക്കാവസ്ഥയില്‍ കിടക്കുന്ന കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചതായി ഇ പി പറഞ്ഞു. സര്‍ക്കാരിന്റെ താരമായ പിണറായി വിജയനോ പാര്‍ട്ടിയുടെ താരമായ കോടിയേരിയോ ഇല്ലാതെയാണ് തൃക്കാക്കരയിലെ അഭിമാന പോരാട്ടത്തിന് സി പി എം ഇറങ്ങിയിരിക്കുന്നത്. പിണറായി 10 ന് മടങ്ങി വരുമെന്നാണ് കരുതുന്നതെങ്കിലും അദ്ദേഹത്തിന് അന്തിമ അനുമതി നല്‍കേണ്ടത് ആശുപത്രി അധികൃതരാണ്. കോടിയേരി മേയ് മൂന്നാം വാരത്തില്‍ മടങ്ങി വരുമെന്നാണ് കരുതുന്നതെങ്കിലും അതു തീരുമാനിക്കേണ്ടതും ആശുപത്രിയിലാണ്. അതായത് നിരായുധരായാണ് സി പി എം നേതാക്കള്‍ കളത്തിലിറങ്ങിയിരിക്കുന്നത്.

ഇ.പി.ജയരാജനെ ചിക്കന്‍ ജയരാജന്‍ എന്നാണ് സി പി എമ്മുകാര്‍ വിളിക്കുന്നത്. ബുദ്ധിശൂന്യമായ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ വിനോദമാണെന്ന് സി പി എം നേതാക്കള്‍ പറയുന്നു.. അദ്ദേഹത്തെയാണ് തൃക്കാക്കര തെരഞ്ഞടുപ്പ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ സി പി എം നേതാക്കള്‍ക്ക് പോലും ഭയമുണ്ട്. ഏതായാലും ജോക്ക് ലോട്ടറി അടിച്ചെന്ന് പറഞ്ഞാല്‍ മതി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമെന്ന് ഇടത് സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫ് പറഞ്ഞത്. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്നലെ രാവിലേയാണ് ആലോചന നടക്കുന്നതായി അറിഞ്ഞത്. ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് പ്രഖാപനം വന്നതെന്നും ജോ ജോസഫ് പറഞ്ഞു.

മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. വളരെ വലിയ വിജയം കേരളത്തില്‍ ഇടത്പക്ഷത്തിനുണ്ടായപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പശ്ചാത്തപമുണ്ട്. അത് ഇത്തവണ തിരുത്തും. തന്റെ രാഷ്ട്രീയ മേഖലയിലെ ബന്ധത്തെ കുറിച്ചും ജോ ജോസഫ് പ്രതികരിച്ചു. പാര്‍ട്ടി മെഡിക്കല്‍ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറം എന്നിവയിലെ അംഗമാണ്. എറണാകുളത്തെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നുവെന്നും ഡോക്ടര്‍ ജോ ജോസഫ് പറഞ്ഞു. സി പി എമ്മിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നു. കാട്ടിയ പണി കടുത്തതായി പോയി. നേതാക്കള്‍ ഇല്ലാതെ പാര്‍ട്ടി നിരായുധരായി നില്‍ക്കുമ്പോള്‍ ഇലക്ഷന്‍ പ്രഖ്യാപിക്കുക. എന്നിട്ട് ബുദ്ധിയില്ലാത്ത നേതാക്കളെ ആയുധം ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുക. ചുരുക്കത്തില്‍ വന്‍ പ്രതിസന്ധിയിലാണ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ കമ്മീഷന്‍ സി പി എമ്മിനെ തള്ളിവിട്ടത്. ജൂണില്‍ ഇലക്ഷന്‍ നടക്കുമെന്നാണ് സി പി എം കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇലക്ഷനെ നേരിടാന്‍ സജ്ജമാണ്. അവര്‍ പി.ടിയും ഉമയും തമ്മിലുള്ള പ്രണയം വരെ മുതലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഖദറിട്ട വിപ്ലവകാരിയായിരുന്നു. പി.ടി തോമസ്. വിശ്വസ്തനായ കോണ്‍ഗ്രസുകാരനായി ജീവിച്ചപ്പോഴും പാര്‍ട്ടി പോലും സ്വീകരിക്കാന്‍ മടിച്ച നിലപാടുകള്‍ മുഖമുദ്രയാക്കിയ നേതാവായിരുന്നു അദ്ദേഹം. കെ.എസ്.യുക്കാരനായ കാലം മുതല്‍ പി.ടിയുടെ സഞ്ചാരം നിലപാടുകള്‍ മുറുകെ പിടിച്ചുകൊണ്ടായിരുന്നു. സ്വന്തം പ്രണയവും വിവാഹവും അതുപോലെ വിപ്ലവം തീര്‍ത്തതായിരുന്നു. ഇതരമതക്കാരിയെ പ്രണയിക്കുകയും മതം വിലക്കായി മുന്നില്‍ വന്നപ്പോള്‍ വിളിച്ചിറക്കി കൂടെകൂട്ടി മരണം വരെ ആ യാത്ര തുടര്‍ന്നു. ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകളെ മറികടന്നുകൊണ്ടായിരുന്നു ആ പ്രണയം. ആ പ്രണയത്തിന് സാക്ഷിയായത് പ്രശസ്തമായ മഹാരാജാസ് കോളേജായിരുന്നു. അവിടെ വെച്ചാണ് പി.ടി ഉമയെ ആദ്യമായി കാണുന്നത്. പി.ടി തോമസ് എന്ന ക്രിസ്ത്യാനി പയ്യനും ബ്രാഹ്മണ കുടുംബാംഗമായ ഉമയും തമ്മിലുള്ള പ്രണയം സംഭവ ബഹുലമായിരുന്നു. രാഷ്ട്രീയമാണ് പി.ടിയെയും ഉമയെയും തമ്മില്‍ അടുപ്പിച്ചത്. അന്ന് അദ്ദേഹം കെ.എസ്.യു.വിന്റെ സംസ്ഥാന നേതാവ്. ഉമയാണെങ്കില്‍ മഹാരാജാസില്‍ കെ.എസ് യുവിന്റെ സജീവ പ്രവര്‍ത്തക. കോളേജ് യൂണിയനില്‍ ലേഡി റെപ്പ്, വൈസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികളിലും. അന്ന് പി.ടി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. ലോ കോളേജിലെ പഠനകാലത്തും പി.ടി പതിവായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി നിരന്തരം മഹാരാജാസില്‍ കയറിയിറങ്ങി. രാഷ്ട്രീയത്തില്‍ സഹപ്രവര്‍ത്തകരായ ഇരുവരും വൈകാതെ അടുത്തു. ഉമ ക്രിസ്ത്യാനി പയ്യനെ പ്രണയിച്ചത് വീട്ടുകാര്‍ക്ക് ഉള്‍കൊള്ളാന്‍ ആകുമായിരുന്നില്ല. ഉമയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായി. പക്ഷേ ഉമയുടെ കൈ പിടിച്ച് മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പി.ടിയുടെ തീരുമാനം.

പി.ടി വീട്ടില്‍ വിളിച്ച് തന്റെ അമ്മയെ പ്രണയകാര്യം അറിയിച്ചു. പക്ഷെ, അമ്മയ്ക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു ആരെ വിവാഹം കഴിച്ചാലും കുഴപ്പില്ല കല്യാണം പള്ളിയില്‍ വെച്ച് തന്നെ നടത്തണമെന്ന്. പിന്നെ അതിനായി ശ്രമം. അങ്ങനെയിരിക്കെ കാനോന്‍ നിയമപ്രകാരം ആരെങ്കിലുമൊരാള്‍ ക്രിസ്ത്യന്‍ വിശ്വാസി ആയാല്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാവുമെന്ന് മനസ്സിലാക്കി. ഇതോടെ പി.ടി അതിനുള്ള ശ്രമം തുടങ്ങി. ആദ്യം ബിഷപ്പിനെ വിളിച്ചു. അദ്ദേഹം സമ്മതിച്ചില്ല. പക്ഷെ, കോതമംഗലം സെയ്ന്റ് ജോര്‍ജ് ഫൊറാന ചര്‍ച്ചിലെ ഫാദര്‍ ജോര്‍ജ് കുന്നംകോട്ട് പി.ടിയുടെയും ഉമയുടെയും വിവാഹം നടത്തി തരാമെന്ന് സമ്മതിച്ചു. വിവാഹ ദിവസം പി.ടി ഉമയെ കൂട്ടി നേരെ പോയത് വയലാര്‍ രവിയുടെ വീട്ടിലേക്കാണ്. മകളെ അന്വേഷിക്കേണ്ടെന്നും തന്റെ കൂടെ സുരക്ഷിതയായി ഉണ്ടാകുമെന്നും പി.ടി ഉമയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചു. വയലാര്‍ രവിയുടെ വീട്ടില്‍ ബെന്നി ബെഹനാന്‍, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, ജയപ്രസാദ്, കെ.ടി. ജോസഫ് എന്നിവരുമുണ്ടായിരുന്നു. വയലാര്‍ രവിയുടെ ഭാര്യ മേഴ്‌സി രവി നല്‍കിയ സാരി അണിഞ്ഞ് മണവാട്ടിയായി ഉമ ഒരുങ്ങിനിന്നു. കോതമംഗലം പള്ളിയില്‍ വെച്ച് അങ്ങനെ പി.ടി ഉമയുടെ മിന്നുകെട്ടി. ഇടുക്കിയിലുള്ള പി.ടിയുടെ കുടുംബാഗംങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ പി.ടി പിടിയായും ഉമ ഉമയായും ജീവിച്ചു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കള്‍ ജനിച്ചു, മൂത്ത മകന്‍ വിഷ്ണു. സ്വാമി വിവേകാനന്ദനോടുള്ള ഇഷ്ടം മനസില്‍ സൂക്ഷിച്ച പി.ടി ഇളയ മകന് വിവേക് എന്ന് പേരുനല്‍കി.

ഉമയുമായുള്ള പ്രണയത്തെക്കുറിച്ച് പിന്നീട് പിടി പറഞ്ഞതിങ്ങനെ കോളേജിലെ കെഎസ്!യു പ്രവ!ര്‍ത്തനത്തിനിടെയാണ് ഉമയുമായി അടുക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ സൗഹൃദം ഉമയുടെ വീട്ടുകാരിലേക്കും വ്യാപിച്ചു. ഉമയുടെ അമ്മയുമായി ഫോണിലൂടെ ഒരുപാട് സംസാരിച്ചിരുന്നു. മറ്റു ബന്ധുക്കളുമായി പരിചയമുണ്ടായിരുന്നു. എന്നാല്‍ അപ്പോള്‍ ഒന്നും പ്രണയത്തിലായിരുന്നില്ല. പിന്നീട് എപ്പോഴോ ഉമയോട് സൗഹൃദത്തിനപ്പുറം മറ്റൊരിഷ്ടം തോന്നി. പക്ഷേ അവളോട് അതു തുറന്നു പറയാന്‍ പറ്റിയില്ല. ഉമയ്ക്ക് വീട്ടില്‍ വിവാഹം ആലോചിക്കുന്നുവെന്ന് അറിഞ്ഞതോടെ രണ്ടും കല്‍പിച്ച് കാര്യം പറയാന്‍ തീരുമാനിച്ചു. ഞാന്‍ ആവശ്യപ്പെട്ട പ്രകാരം ഉമയെന്നെ കാണാന്‍ വന്നു. പക്ഷേ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. അതു കാരണം ഒന്നും പറയാന്‍ എനിക്ക് പറ്റിയില്ല. പിന്നെ ഫോണിലൂടെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. ഉമയും അനുകൂലമായി പ്രതികരിച്ചതോടെയാണ് ഞങ്ങളുടെ പ്രണയകഥ തുടങ്ങുന്നത്. ഇതാണ് ഉമയും പി.ടിയും തമ്മിലുള്ള പ്രണയം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇടതുപക്ഷം നീങ്ങുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കാര്‍ഡുകള്‍ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

രണ്ടാഴ്ച മുന്‍പ് മുന്നണി കണ്‍വീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജന്‍ നേരിട്ട് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിര്‍പ്പ് മുന്നണിക്കും സര്‍ക്കാരിനുമെതിരെ നില്‍ക്കുമ്പോള്‍ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കുന്നുവെന്ന് പി രാജീവ് പറയുന്നു. നഗര കേന്ദ്രീകൃത മണ്ഡലത്തില്‍ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നില്‍ക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍, ട്വന്റി ട്വന്റി ആപ് സംയുക്ത സ്ഥാനാര്‍ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ. തൃക്കാക്കരയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുന്നയാളെ വേണോ അതോ വികസനത്തിന് എതിര് നില്‍ക്കുന്ന പ്രതിപക്ഷ പ്രതിനിധി വേണോ എന്ന ചോദ്യമാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഇടതുപക്ഷം വെക്കുന്നത്. ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാ!ര്‍ത്ഥി ഉമാ തോമസ് തുടക്കമിട്ടു. ഉമയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഉമ സ്ഥാനാ!ര്‍ത്ഥിത്വം നല്‍കിയ പാര്‍ട്ടി നേതൃത്വത്തിന് നന്ദി അറിയിച്ചു. തൃക്കാക്കരയ്ക്ക് വേണ്ടി പിടിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പോയ കാര്യങ്ങള്‍ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടേയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രയത്‌നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഉമ കോണ്‍ഗ്രസ് നേതാക്കളുടെ വിളി വന്നതോടെ നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. വൈകാതെ സ്ഥാനാ!ര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടു ദില്ലിയില്‍ നിന്നും പ്രഖ്യാപനമെത്തി. നേരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രചാരണം തുടങ്ങിയതായി പറഞ്ഞ ഉമ അയല്‍വാസികളെ കണ്ട് വോട്ടു തേടി കൊണ്ട് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറില്‍ സ്ഥാനാ!ര്‍ത്ഥിയെ നിശ്ചയിച്ച് പ്രചാരണത്തിന് തുടക്കമിടാന്‍ സാധിച്ചതോടെ തൃക്കാക്കരയില്‍ ആദ്യചുവട് വയ്ക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. പി.ടിയുടെ വിയോഗത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടും ഐക്യജനാധിപത്യമുന്നണിയോടും നന്ദി രേഖപ്പെടുത്തുന്നു എന്നാണ് ഉമ പറഞ്ഞത്.. പിടി ഇങ്ങനെ നിലപാടുകളുടെ രാജകുമാരനായി പ്രവ!ര്‍ത്തിച്ചോ അതേ പോലെ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പോയ ദൗത്യങ്ങള്‍ പൂ!ര്‍ത്തീകരിക്കാന്‍ വേണ്ടി ഞാന്‍ പ്രയത്‌നിക്കും അതിനായി നിങ്ങളുടെ എല്ലാവരുടേയും പിന്തുണയെനിക്ക് വേണം. സ്ഥാനാ!ര്‍ത്ഥിത്വം ഏറ്റെടുക്കുന്നതില്‍ എനിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടില്ല. പിടി എന്നും പാര്‍ട്ടിയോട് അനുസരണ കാട്ടിയ നേതാവാണ്. എന്റെ കുടുംബവും പാര്‍ട്ടി എന്തു പറഞ്ഞാലും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

പി.ടിയുടെ വിയോഗത്തിന് ശേഷം എന്റെ കുടുംബത്തെ മുന്നോട്ട് നയിച്ചത് ബന്ധുക്കളും കോണ്‍ഗ്രസ് പ്രസ്ഥാനവുമാണ്. അതിന്റെ നന്ദി എനിക്കും എന്റെ കുട്ടികള്‍ക്കും എന്നുമുണ്ടാവും. ജനാധിപത്യ രീതിയിലുള്ള മത്സരം ആണ്. എതിര്‍സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫില്‍ നിന്നും ആര് മത്സരത്തിനായി വന്നാലും ശക്തമായി മത്സരിക്കും. സില്‍വര്‍ ലൈന്‍ വിഷയം അടക്കമുള്ള കാര്യങ്ങള്‍ തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ ച!ര്‍ച്ചയാവും. പാവപ്പെട്ടവരുടെ കിടപ്പാടം പോകുന്ന അവസ്ഥയ്‌ക്കെതിരെ തൃക്കാക്കരയില്‍ ജനവിധിയുണ്ടാവും. ഡൊമനിക് പ്രസന്റേഷനോ കെ.വി.തോമസ് മാഷോ എനിക്കെതിരെ പ്രവര്‍ത്തിക്കും എന്നു കരുതുന്നില്ല. അവര്‍ക്കാര്‍ക്കും എന്നെ തള്ളിക്കള്ളയാന്‍ പറ്റില്ല. അവരും പിടിയുമായും അങ്ങനെയൊരു ബന്ധമാണു ഉള്ളതെന്ന് ഉമ പറഞ്ഞു. ഏതായാലും ആലഞ്ചേരി ജയിക്കുമോ പി.ടി.തോമസിന്റെ ആത്മാവ് ജയിക്കുമോ എന്ന ചോദ്യമാണ് തൃക്കാക്കരയില്‍ ബാക്കിയാവുന്നത്. ആലഞ്ചേരിയുടെ ശത്രുക്കളെല്ലാം വര്‍ധിത വീര്യത്തോടെ രംഗത്തിറങ്ങി കഴിഞ്ഞു. ഏതായാലും ഇനി ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി ഫലം അറിയാന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (1 minute ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (7 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (19 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (39 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (59 minutes ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (5 hours ago)

Malayali Vartha Recommends