ശ്രീജിത്ത് തിരിച്ചുവരുന്നു ശശിയുടെ ഫ്യൂസൂരാന്‍ ഹൈക്കോടതി? സ്ഥലം മാറ്റം നടക്കില്ല? ദിലീപ് കേസില്‍ വീണ്ടും ട്വിസ്റ്റ്

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതോടുകൂടി കേരളാ പൊലീസിലെ നീക്കങ്ങളെല്ലാം വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഒരു സൂപ്പര്‍ മുഖ്യമന്ത്രി പരിവേശം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളടക്കം പി ശശിയില്‍ ആരോപിച്ചിരുന്നു. അതൊരു വസ്തുയാകുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കേരളാ പോലീസില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അറസ്റ്റ് നാടകങ്ങള്‍ അരങ്ങേറിയത്. പിസി ജോര്‍ജ്ജിനെയും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെയും അറസ്റ്റ് രീതികള്‍ പൊലീസിലെ ആ സ്വഭാവ മാറ്റം നന്നായി വെളിവാക്കുന്നുണ്ട്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും മാറ്റിയായിരുന്നു പി ശശി ആദ്യം സുപ്പര്‍ മുഖ്യമന്ത്രി പരിവേശം ഏറ്റെടുത്തത് എന്നാല്‍. ആ നീക്കം അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ശ്രീജിത്തിന്റെ സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരിക്കുകയാണ്. നിരവധി കാര്യങ്ങള്‍ ഈ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെയുള്ള ഹര്‍ജിയില്‍ ഉത്തരവ് റദ്ദാക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്തുനിന്നും നീക്കിയത് നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. സ്ഥലംമാറ്റ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ഉണ്ട്. സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയാക്രമിക്കപ്പെട്ട കേസും ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഈ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നായിരുന്നു സംശയം, നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. ആ പരാധിക്ക് കാരണം ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയെ തൂക്കാന്‍ ക്രൈംബ്രാഞ്ച് നടത്തിയ നീക്കങ്ങളായിരുന്നു. ഇതെല്ലാം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്വേഷണ സംഘത്തിനു നേരെയുള്ള വേട്ടയാടല്‍ എല്ലാവരും ഒന്നടങ്കം കുടുങ്ങുമെന്നായതോടെ ദിലീപ് പക്ഷം ശക്തമാക്കിയതാണ്. അഡ്വ ഫിലിപ്പ് ടി വര്‍ഗ്ഗീസ് മുഖേനയായിരുന്നു ശ്രീജിത്തിനെതിരെ സര്‍ക്കാരിന് ആദ്യ പരാതി നല്‍കുന്നത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നുമുണ്ട്. കേസിലെ പ്രതികളേയും ബന്ധുക്കളേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായി ശങ്കറിനെ കൂട്ടുപിടിച്ചു. സായി ശങ്കറിന് മാധ്യമങ്ങളെ കാണാന്‍ അവസരമൊരുക്കിയത് എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതെല്ലാം ഇങ്ങനെയേ അവസാനിക്കൂ... കാരണം പണവും പിടിപാടുമുള്ളവന് എന്ത് നിയമം.
2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. അറസ്റ്റിന് രാഷ്ട്രീയ അനുമതി നല്‍കിയത് മുഖ്യമന്ത്രിയും അന്നത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും അന്ന് പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം വി ജയരാജനും മാത്രമറിഞ്ഞാണ്. സംസ്ഥാന പോലീസ് മേധാവി പോലും നടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു വന്ന സമയത്ത് ദിലീപുമായി നിരന്തരം ഫോണില്‍ സൗഹൃദം പങ്കിട്ടത് പരസ്യമായ രഹസ്യമാണ്.
എന്തിനേറെ പറയുന്നു ആക്രമിക്കപ്പെട്ട പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചതിന് ശേഷമായിരുന്നു അന്വേഷണം ശരിയായ ദിശയില്‍ ആയതെന്ന് അതിജീവിതയോടൊപ്പമുള്ളവര്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തോടെ പിന്നീടുള്ള തുടരന്വേഷണത്തിന്റെ വഴി തെറ്റുമോ എന്ന ആശങ്കയാണ് ഉയന്നതാണ് ഇപ്പോള്‍ അത് ശെരിയായി മാറുന്നു.
പീഡന പരാതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പി ശശി എത്തിയതോടെ നടിയാക്രമിക്കപ്പെട്ട കേസില്‍ എന്താകും എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഈ സാഹചര്യത്തില്‍ കേസിന്റെ ക്ലൈമാക്‌സ് ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയായി ശ്രീജിത്ത് എത്തിയാലേ അതിജീവിതയ്ക്ക് നീതി ലഭിക്കൂ എന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ഇനി കോടതിയുടെ നിലപാടുകളാണ് ഇവിടെ നിര്‍ണായകം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. സായ് സങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗര്‍ അടക്കമുളളവരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. സിനിമാ മേഖലയില്‍ നിന്നടക്കമുളളവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയത്. കേസിന്റെ വിസ്താരത്തിനിടെ സിനിമാ മേഖലയില്‍ നിന്നടക്കമുളള പ്രോസിക്യൂഷന്‍ സാക്ഷികളായ 20 പേര്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂ!ഡാലോചനക്കുറ്റം തെളിയിക്കാന്‍ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.
നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയ മുഖ്യപ്രതി പള്‍സര്‍ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധകന്റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിതച്ചായിരുന്നു വന്നത്. എന്നാല്‍ വിസ്താര ഘട്ടത്തില്‍ സാഗ!ര്‍ ഇക്കാര്യം മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാന്‍ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്റെ വിസ്താരം പുനരാരംഭിക്കുന്‌പോള്‍ ഈ തെളിവുകള്‍ നിരത്തി സാക്ഷികള്‍ കൂറുമാറിയതിന്റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha