Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

'കഠിനമായ പൊള്ളലിന്റെ ബാക്കിയായ ചുളിവും കനപ്പും ഒട്ടിച്ചേർക്കലുകളും കടുംനിറങ്ങളും ഉള്ള മുഖവും ചർമവും അവൾക്കു മറ്റുള്ളവരുടെ കണ്ണിൽ സ്വീകാര്യത കുറച്ചേക്കാം. പക്ഷെ അതിനകം അവളുടെ മനസ്സും തീരുമാനങ്ങളും വടിവൊത്തതായി മാറിയിരുന്നു. ഇനി പോക്‌സോ കേസ് . കടുത്ത ദാരിദ്രത്തിലും പണം വാങ്ങി ഒത്തുതീർപ്പിനു വഴങ്ങാൻ തയ്യാറാവാഞ്ഞ അവളുടെ കുടുംബം നീതിക്കായി കഷ്ടപെടുവാൻ തയ്യാറായി....' വൈറലായി കുറിപ്പ്

06 MAY 2022 03:17 PM IST
മലയാളി വാര്‍ത്ത

വേദനകൾക്കിടയിലും ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ട്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് ചിന്തിക്കുന്നിടത്തു നിന്നും ഉള്ള ഒരു ഉയിർത്തെഴുന്നേൽപ്പ്. നിറങ്ങളെയും പൂക്കളേയും സ്നേഹിച്ച ആ എട്ടാം ക്ലാസ്സുകാരി അനുഭവിക്കാൻ പാടില്ലാത്ത വലിയൊരു വേദന അവൾക്ക് നേരിടേണ്ടി വന്നു. തന്നെ പിച്ചിച്ചീന്തിയ നരാധമനോട്, തനിക്കു നേരെ ചൂണ്ടിയ വിരലുകളോട് സ്വന്തം ജീവിതം അഗ്നിക്കെറിഞ്ഞു കൊണ്ട് അവൾ പ്രതികാരം ചെയ്യുകയുയായിരുന്നു.

ഇപ്പോഴിതാ പൊള്ളിയർന്ന ദേഹവുമായി മരണത്തോട് മല്ലിടേണ്ടി വന്ന ആ പെൺകുട്ടിയെക്കുറിച്ച് കേരള ഹൈക്കോടതി അഭിഭാഷകനായ ലിറ്റോ പാലത്തിങ്ങലാണ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചത്. മരണം ഉറപ്പിച്ചവർക്കു മുന്നിലൂടെ ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് അവൾ തിരികെ വരുമ്പോൾ വേദനിപ്പിച്ച വിധി അവളോട് കടംവീട്ടിയിരിക്കുകയാണ്. ആ പെൺകുട്ടി അനുഭവിച്ച, കടന്നുപോയ ആ വേദനകൾ വായിക്കുന്നവരുടെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞുപോകും.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:


എട്ടു വർഷം മുമ്പ് വെളുപ്പിനെ ഒരു ഫോൺ. POCSO victim. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി . suicide attempt . അതീവ ഗുരുതരാവസ്ഥയിൽ ആണ്, പെട്ടെന്ന് മരണമൊഴി എടുക്കാൻ സഹായിക്കണം . എറണാകുളം ജനറൽ ആശുപത്രിയുടെ burn unit ന്റെ പുറത്തു ചെറിയ ആൾകൂട്ടം. അകത്തു കടക്കും മുമ്പേ ഉയർന്നു കേൾക്കുന്ന അവളുടെ നിലവിളി. അതിലും മുകളിൽ കത്തി വെന്ത മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം. അവൾ നിൽക്കുകയാണ്.

നഴ്സുമാർ താങ്ങി നിർത്തിയ സ്ഥിതിയിൽ. കിടക്കാനാകില്ല. അരക്കു മുകളിൽ സ്കിൻ ഒട്ടും ഇല്ല, മിക്കവാറും ഒന്നും ഇല്ല. ചുണ്ടോ കണ്ണിമകളോ ചെവിയോ മൂക്കോ ഇല്ല. 60 % നു മുകളിൽ ആണ് പൊള്ളൽ. അവൾക്കു കണ്ണ് കാണുന്നില്ല. അധികം വൈകാതെ ബോധം പോകും, മരിക്കാനാണ് സാധ്യത, ഡോക്ടർ പറഞ്ഞു. പ്രതിയുടെ സ്വാധീനം കൊണ്ടുണ്ടായ പൊലീസിന്റെ നിർവികാരതയെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു മറികടന്നു.

മജിസ്‌ട്രേറ്റ് വന്നു മരണമൊഴി രേഖപ്പെടുത്തി . വൈകീട്ടോടെ അവൾ അബോധാവസ്ഥയിലേക്കു നീങ്ങി. ഇനി മരണത്തിനായുള്ള കാത്തിരിപ്പ്. പക്ഷെ അവൾ മരിച്ചില്ല. എറണാകുളം ഗവ . ജനറൽ ആശുപത്രിയുടെ burn unit ന്റെ മൂന്നു മാസത്തെ അപാരമായ ശ്രദ്ധയും ചികിത്സയും അവൾക്കു പുനർജീവൻ നൽകി. നഷ്ടപെട്ട skin വരുവാൻ പടിയാർ ഹോമിയോ മെഡിക്കൽ കോളേജിൽ രണ്ടു മാസം തുടർ ചികിത്സ. ഒട്ടിപ്പോയ കഴുത്തും കക്ഷവും വിടുവിക്കാൻ അഞ്ചു പ്ലാസ്റ്റിക് സർജറി എറണാകുളം സ്പെഷ്യലിസ്റ്റ്‌ ആശുപത്രിയിൽ. ഈ മൂന്നിടത്തും ഒരു രൂപ പോലും ആരും വാങ്ങിയില്ല. ആരും കൈക്കൂലിയും വാങ്ങിയില്ല. ബിൽ തന്നാൽ 50 ലക്ഷം കടന്നേനെ. പിന്നീട് കാഴ്‌ച തിരികെ കിട്ടാൻ ചികിത്സ. ഒടുവിൽ അവൾ വീട്ടിലെത്തി.

കഠിനമായ പൊള്ളലിന്റെ ബാക്കിയായ ചുളിവും കനപ്പും ഒട്ടിച്ചേർക്കലുകളും കടുംനിറങ്ങളും ഉള്ള മുഖവും ചർമവും അവൾക്കു മറ്റുള്ളവരുടെ കണ്ണിൽ സ്വീകാര്യത കുറച്ചേക്കാം. പക്ഷെ അതിനകം അവളുടെ മനസ്സും തീരുമാനങ്ങളും വടിവൊത്തതായി മാറിയിരുന്നു. ഇനി പോക്‌സോ കേസ് . കടുത്ത ദാരിദ്രത്തിലും പണം വാങ്ങി ഒത്തുതീർപ്പിനു വഴങ്ങാൻ തയ്യാറാവാഞ്ഞ അവളുടെ കുടുംബം നീതിക്കായി കഷ്ടപെടുവാൻ തയ്യാറായി. സത്യസന്ധരായ ആത്മാർത്ഥതയുള്ള പ്രോസിക്യൂഷൻ നന്നായി ജോലി ചെയ്തു. പ്രോസിക്യൂഷനെ സഹായിക്കാൻ സ്വയം തയ്യാറായി വന്ന ഒരു പ്രഗത്ഭ പോക്‌സോ വിദഗ്ധ അഭിഭാഷകൻ. ചില സാക്ഷികൾ കൂറ് മാറിയെങ്കിലും ഒടുവിൽ പ്രതിയെ ശിക്ഷിച്ചു, അയാൾ ജയിലിൽ ആയി.

ഇന്നിതെഴുതാൻ കാര്യം? അന്ന് വിധി പറഞ്ഞ സെഷൻസ് ജഡ്ജി ആറ്‌ ലക്ഷം രൂപ victim compensation ആയി അനുവദിച്ചിരുന്നു . അത് ബാങ്കിൽ FD ആയി ഇട്ടിരുന്നത് ഇപ്പോൾ mature ആയി. അതിന്റെ രേഖ കൈപ്പറ്റാൻ district legal service അതോറിറ്റിയിൽ അവൾ വീണ്ടും വന്നു. കയ്യിൽ ഈ ഫോട്ടോയിൽ കാണുന്ന കേക്കും കുക്കീസും. അവൾ ഉണ്ടാക്കിയതാണ്. ഇതെല്ലാം ഉണ്ടാക്കി വിറ്റു അവൾക്കു ഒരു വരുമാനമുണ്ടാകുവാൻ ഒരാൾ ഒരു നല്ല oven അവൾക്കു വാങ്ങിക്കൊടുത്തു. അതിൽ അവൾ ഉണ്ടാക്കിയ കേക്കിനു യുദ്ധം ചെയ്തു വീണ്ടെടുത്ത ജീവന്റെ രുചി.

സാഹചര്യങ്ങൾ ഒരുക്കിയ കൗമാരത്തിന്റെ ചതിയിൽ പെട്ട് ഇരുളാഴങ്ങളിൽ നില കിട്ടാതെ പകച്ചു പോയ ഒരു പെൺകുട്ടിയെ ജീവിതത്തിന്റെ തോണിയിലേക്കു പിടിച്ചു കയറ്റിയ നന്മയുള്ള ഒരു പറ്റം മനുഷ്യർ ഉണ്ട്‌. അവർക്കു നന്ദി. ആരുടെയും പേര് പറയാൻ അവർക്കാർക്കും സമ്മതമല്ല. ഒരാളുടെ പേര് പറയാം, മണ്മറഞ്ഞ മുൻ അഡ്വക്കറ്റ് ജനറൽ M K Damadoran സാർ. പ്രതിയുടെ സ്വാധീനത്തിൽ പെട്ട പൊലീസിന്റെ തരികിട കളികളെ കണ്ടെത്തി ഉറച്ച ശബ്ദത്തിലുള്ള ഒരൊറ്റ ഫോൺ വിളിയിലൂടെ അന്വേഷണത്തെ തിരികെ നേർവഴിക്കാക്കിയത് സാറാണ്. അതാണ് ആ കേസിനെ രക്ഷപെടുത്തിയതും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവളുടെ കൂടെ നിന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

ചുളുങ്ങിയ ചർമം നിവരാൻ അവൾക്കായി അകലെ എവിടെ നിന്നോ തൈലം കൊണ്ട് വന്നു തന്നവർക്കും , അവൾക്കായി പ്രാർത്ഥിച്ചവർക്കും, കാണാൻ പറ്റാത്ത ഈ കാഴ്ച്ച കാണാൻ തയ്യാറായി ആശുപത്രിയിൽ അവൾക്കു കൂട്ടിരുന്നവർക്കും നന്ദി.

 

 

ഈ ഭൂമിയിൽ ഇനിയും നന്മയുണ്ട്, സ്നേഹമുണ്ട്, പ്രതീക്ഷയുണ്ട്, എല്ലായിടവും ഇരുട്ടല്ല എന്ന് നിങ്ങൾ അറിയേണ്ടതിനാണ് ഇത് എഴുതിയത്. ഇവിടെ നീതി ലഭ്യമാണ്. സമൂഹം ഒന്ന് ശ്രമിച്ചാൽ, കൂടെ നിന്നാൽ ഏതു കയവും നീന്തി കയറാൻ ഇരകൾക്കു കഴിയും എന്ന് നാം മനസ്സിലാക്കാൻ ഇവൾ ഒരു കാരണമാകട്ടെ. ഈ കുട്ടിയുടെ വ്യക്തി വിവരം അന്വേഷിച്ചു ആരും എന്നെ വിളിക്കണ്ട. തരില്ല . ആരുടെയും സഹതാപമില്ലാതെ അവൾക്കു സ്വതന്ത്രമായി ജീവിക്കണം . അവൾ ഇനി നമ്മെ പോലെ ഒരു വ്യക്തി . അതിനു അവളെ നമുക്ക് അനുവദിക്കാം . ഇവളെ പോലെ അപകടത്തിൽ ആകുന്നവരെ കുറ്റപ്പെടുത്താതെ , വിധിക്കാതെ കൂടെ നിൽക്കാൻ നമുക്ക് കഴിഞ്ഞാൽ ഒരു പൂവും വാടില്ല, കൊഴിയില്ല , ഈ ഭൂമി അങ്ങിനെ നന്മയുടെ പൂന്തോട്ടമാകട്ടെ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (1 minute ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (7 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (19 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (39 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (59 minutes ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (5 hours ago)

Malayali Vartha Recommends