Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകൾ എനിക്കുണ്ടായിരുന്നു. ഇപ്പോൾ എനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവർക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്..യിലിൽ കഴിയുന്ന കല്ലുവാതുക്കൾ മദ്യ ദുരന്തകേസ്സിലെ ഇപ്പോഴുള്ള ഏക പ്രതി. ഇവിടെയുണ്ട്...' വൈറലായി കുറിപ്പ്

06 MAY 2022 04:02 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം മറക്കാത്ത നിരവധിയാളുകളുടെ ജീവൻ കവർന്ന കൊല്ലം കല്ലുവാതുക്കൽ വിഷമദ്യദുരന്തത്തിലൂടെയാണ് അബ്കാരി മണിച്ചന്റെ പേര് വളരെ ഏറെ ചർച്ചയായി മാറുന്നത്. 2000 ഒക്ടോബർ 21 നും തുടർന്നുള്ള ദിവസങ്ങളിലുമായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലായി 31 പേരാണ് ഇത്തരത്തിൽ മരിക്കാൻ ഇടയായത്. നിരവധി ആളുകൾ ഇതോടൊപ്പം തന്നെ ആശുപത്രിയിലായി. കേസിലെ പ്രതിയായ മണിച്ചൻ ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചുവരുകയാണ്.

എന്നാൽ അടുത്തിടെ മണിച്ചൻ പരോളിൽ ഇറങ്ങിയിരുന്നു. ഇപ്പോഴിതാ, മണിച്ചനെ കണ്ടുമുട്ടിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് പത്രപ്രവർത്തകനായ തിരുവല്ലം ഭാസി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്.

തിരുവല്ലം ഭാസിയുടെ കുറിപ്പ് –

22 വർഷങ്ങൾക്ക് ശേഷം ഇന്നലെ ഈ മനുഷ്യനെ

വീണ്ടും നേരിൽ കണ്ടു,

എന്റെ ജീവിതത്തിൽ മൂന്നാം വട്ടവും.

മദ്യരാജാവ് മണിച്ചൻ മാധ്യമങ്ങൾ ഒരു കാലത്ത് ആഘോഷിച്ച വാർത്തതാരം. എല്ലാ രാഷ്ട്രീയകാരുടെടെയും പ്രിയപ്പെട്ടവനായിട്ടും ഒരു പ്രതിക്ക് വേണ്ടി ദാഹിച്ച ഉന്നത പോലീസ് കാരന് ഈ ഭീകരനെ ആവശ്യമായിരുന്നു. അനധികൃതമായി സ്പിരിറ്റ്‌ വാങ്ങി കള്ളിൽ ചേർത്ത് വിറ്റു എന്ന കുറ്റം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു വെന്ന് ഇന്നും ഉറക്കെ പറയുന്ന മണിച്ചൻ. ജയിലിൽ കഴിയുന്ന കല്ലുവാതുക്കൾ മദ്യ ദുരന്തകേസ്സിലെ ഇപ്പോഴുള്ള ഏക പ്രതി.

ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകൾ എനിക്കുണ്ടായിരുന്നു. ഇപ്പോൾ എനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവർക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്.. മണിച്ചൻ പറഞ്ഞു.

നെട്ടുക്കാൽത്തേരി തുറന്ന ജയിലിൽ നിന്ന് പരോളിലിറങ്ങിയ മണിച്ചൻ മദ്യത്തിന് പകരം ഇപ്പോൾ മധുരമുള്ള വിവിധതരം പഴം ജൂസുകളാണ് വിൽക്കുന്നത്. ആറ്റിങ്ങൽ ബസ് സ്റ്റാന്റിന് സമീപമുള്ള ഫൈവ് സ്റ്റാർ ജൂസുകടയിൽ

ലഹരിയില്ല,

ആരോടും പരാതിയും ഇല്ല.

മദ്യദുരന്തത്തെ തുടർന്നു ഒളിവിൽ പോയ മണിച്ചനെ തിരഞ്ഞു പോലീസും മാധ്യമങ്ങളും ആഴ്ചകളോളം അലയുമ്പോൾ ആണ് എന്റെ സായാഹ്നപത്രമായ ഫ്രീലാൻസിലൂടെ മണിച്ചന്റ് എക്സ് ക്ലൂസീവ് ഇന്റർവ്യൂ പുറത്ത് വരുന്നത്.. കൂടെ ഏഷ്യാനെറ്റ്‌ ന്യൂസിൽ കെ അജിത്ത് /തെരുവിയം ടീം എന്റെ പത്ര ഓഫിസിലെത്തി തയ്യാറാക്കിയ മറ്റൊരു അഭിമുഖവും..

പിന്നെ സംഭവിച്ചതെല്ലാം വളരെ പെട്ടന്ന് ആയിരുന്നു. പിറ്റേ ദിവസം രാത്രിയിൽ എന്റെ ഓഫിസിൽ പോലീസ് റെയ്ഡ്, ഞാൻ ഒളിവിൽ, സെക്രട്ടറിയേറ്റിനു മുന്നിൽ മാധ്യമ പ്രവർത്തകാരുടെ ധർണ. നിയമസഭയിൽ അടിയന്തിര പ്രമേയം. അറസ്റ്റിൽ നിന്ന് രക്ഷപെട്ടുവെങ്കിലും ആറു വർഷത്തോളം നീണ്ട കേസ്... അങ്ങനെ പലതും..

 

വീണ്ടും മണിച്ചനെ ഞാൻ കാണുന്നത് കൊല്ലം സബ് ജയിലിൽ വച്ച് അതിന്റെ പേരിൽ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

അവിചാരിതമയാണ് മണിച്ചനെ ഇന്നലെ കാണാൻ ഇടയായത്.. എഴുതാൻ ഏറെയുണ്ട് അതൊക്കെ മണിച്ചൻ തന്നെ എപ്പോളെങ്കിലും പറയുമായിരിക്കും.. പരോളിലിറങ്ങിയ മണിച്ചൻ ഒരാഴ്ച്ച കഴിയുമ്പോൾ വീണ്ടും മാതൃക കൃഷികാരനായി ജയിലിലേക്ക്

രണ്ടു ദിവസം കഴിയുമ്പോൾ എന്റെ കൃഷിയിടമായ ഓസ്‌ട്രേലിയയിലേക്ക് ഞാനും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (3 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (4 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends