അത്രയ്ക്ക് പ്രിയങ്കരനാണ്... അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഹൈന്ദവ ക്ഷേത്രം; രാജകുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു

യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ യുഎഇ 40 ദിവസത്തെ ദു:ഖം ആചരിക്കുകയാണ്. അതിനിടെ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഷെയ്ക്കിന് അനുശോചന സന്ദേശം ഒഴുകുകയാണ്. കേരളവും കേരള നേതാക്കളുമായും ഷെയ്ക്കിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോഴിതാ അപൂര്‍വമായൊരു വാര്‍ത്തയാണ് വരുന്നത്. അന്തരിച്ച യു എ ഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഹിന്ദു ക്ഷേത്രം. അബുദാബിയിലെ ബോചസന്വസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ ക്ഷേത്രമാണ് യു എ ഇ പ്രസിഡന്റിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.
ഷെയ്ക്കിന്റെ നിര്യാണത്തില്‍ ക്ഷേതം അതീവ ദു:ഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട ഭരണാധികാരി ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ രാജകുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ക്ഷേത്ര ഭരണസമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.
സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രമാകാനും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മാറാനും ശൈഖ് ഖലീഫയുടെ നേതൃത്വത്തിലൂടെ യു എ ഇയ്ക്ക് സാധിച്ചെന്നും വരും ദിവസങ്ങളിലും ബാപ്‌സ് ക്ഷേത്രത്തിലും വിശ്വാസികളുടെ വീടുകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഷെയ്ക്കിന്റെ വിയോഗം വലിയ നഷ്ടമാണ് യുഎഇയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. വനിതാ ശാക്തീകരണം, ജനക്ഷേമ പരിഷ്‌കാരം, മതസ്വാതന്ത്യ്രം എന്നിവയിലൂടെ യു.എ.ഇയെ പുതുയുഗത്തിലേക്ക് നയിച്ച പ്രസിഡന്റാണ്ന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. 73 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും അടുത്ത സുഹൃത്തായിരുന്നു.
ലോകമെമ്പാടും നീളുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ഏവര്‍ക്കും ആദരണീയനായി. യു.എ.ഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. മൂന്ന് ദിവസം മന്ത്രാലയങ്ങളും വകുപ്പുകളും സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും അടച്ചിടും.ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം. ദേശീയ പാതക താഴ്ത്തിക്കെട്ടും.
ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ യു.എ.ഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡന്‍ഷ്യല്‍ മന്ത്രാലയം അനുശോചനം അറിയിച്ചു. സംസ്‌കാര,പ്രാര്‍ത്ഥന ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് മഖ്‌രിബ് നിസ്‌കാരത്തിന് ശേഷം ആരംഭിച്ചു. യു.എ.ഇയിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നുണ്ട്.
മരണകാരണം വ്യക്തമായിട്ടില്ല. പക്ഷാഘാതത്തെ തുടര്‍ന്ന് 2014ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തെ പിന്നീട് പൊതുവേദികളില്‍ അപൂര്‍വമായേ കണ്ടിരുന്നുള്ളൂ. പത്‌നി ഷംസ ബിന്ത് സുഹൈല്‍ അല്‍ മസ്‌റൂയി ഇക്കൊല്ലമാണ് അന്തരിച്ചത്. എട്ട് മക്കളുണ്ട്. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറാമത്തെ ഭരണാധികാരിയുമായിരുന്നു.
2004 നവംബര്‍ 3 മുതല്‍ യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനം അനുഷ്ഠിക്കുകയായിരുന്നു. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെ തുടര്‍ന്നാണ് രണ്ട് പദവികളിലും അവരോധിതനായത്. 1948 സെപ്തംബര്‍ 7ന് ജനിച്ച ഷെയ്ഖ് ഖലീഫ, 1971ല്‍ യു.എ.ഇ രൂപീകരിച്ചപ്പോള്‍ 26ാം വയസില്‍ ഉപപ്രധാനമന്ത്രിയായി. അഞ്ചു വര്‍ഷത്തിനുശേഷം 1976 മേയില്‍ ഉപസൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയില്‍ സുപ്രീം പെട്രോളിയം കൗണ്‍സില്‍ മേധാവിയുമായിരുന്നു.
പാലസ്തീനില്‍ ഉള്‍പ്പെടെ ലോകമെമ്പാടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, ജാതിമത ഭേദമെന്യേ ഏവര്‍ക്കും തുറന്നുകൊടുത്ത് സര്‍വമത സ്‌നേഹത്തിന്റെ സന്ദേശവാഹകനായി
"
https://www.facebook.com/Malayalivartha