നാട്ടു വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെ വീണ്ടും ആരോപണം... വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെ വീണ്ടും ആരോപണം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം . ഷൈബിന് ദീപേഷിനോട് വൈരാഗ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍.
എട്ടു വര്‍ഷം മുമ്പ് ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണമെന്റില്‍ ഷൈബിന്‍ സ്പോണ്‍സര്‍ ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പിച്ചിരുന്നു. ഈ വൈരാഗ്യത്തിന്റെ പുറത്ത് അന്ന് ദീപേഷിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഷൈബിന്‍ തട്ടിക്കൊണ്ടുപോകുകയും മര്‍ദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.
പാലീസില്‍ പരാതി കൊടുത്തെങ്കിലും രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് ഷൈബിന്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് ദീപേഷിന്റെ ബന്ധുക്കള്‍ ഒരു മാധ്യമത്തോട് പറഞ്ഞു. 2020ല്‍ കര്‍ണാടകയിലെ കുട്ടയില്‍ കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിലാണ് ദീപേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ണാടക പൊലീസ് നല്‍കിയിരുന്നില്ലെന്ന് ദീപേഷിന്റെ മാതാവ് പറയുന്നു.
അതേസമയം നാട്ടുവൈദ്യനായ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നൗഷാദുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തും.
ഷൈബിന്റെ വീട്ടില്‍ വിശദമായ പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. ഈ വീടിന്റെ ഒന്നാം നിലയിലെ രഹസ്യമുറിയില്‍ ഒരു വര്‍ഷത്തിലധികമാണ് നാട്ടുവൈദ്യനെ തടങ്കലില്‍ താമസിപ്പിച്ചിരുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിലേക്കെറിഞ്ഞു.
ശേഷം മുറി കഴുകി വൃത്തിയാക്കി. തെളിവുകള്‍ ഇല്ലാതാക്കാനായി ടൈല്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പൈപ്പില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇത് ഷാബയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി ഡി എന്‍ എ പരിശോധന നടത്തും.
"
ഷാബയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടുനുറുക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ നിലമ്പൂരിലെ ചില കടകളില്‍ നിന്നാണ് വാങ്ങിയതെന്ന് പൊലീസിന് വിവരം കി്ട്ടി. കേസില്‍ ഇനി അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. അന്വേഷണ ഊര്‍ജ്ജിതത്തിലാക്കി പോലീസ്.
https://www.facebook.com/Malayalivartha