മോഷണം ക്ഷേത്രങ്ങളില്‍ പതിവാക്കി.... ട്രാന്‍സ്‌ഫോമറുകളില്‍ നിന്ന് ഫ്യൂസുകള്‍ ഊരി മാറ്റി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയാണ് മോഷണം, പ്രതി പിടിയില്‍

നാലുകണ്ടത്തില്‍ അനുരാജ് (വാവച്ചി28) ആണ് അറസ്റ്റിലായത്. അയ്മനത്തെ പരിപ്പ്, അലക്കുകടവ് ഗുരുദേവ ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം പതിവാക്കിയിരുന്നത്. പരിപ്പ് ക്ഷേത്രത്തിലും അലക്കുകടവ് ക്ഷേത്രത്തിലുമായി നാല് മാസത്തിനിടെ മൂന്നു തവണ ഇയാള്‍ മോഷണം നടത്തി.
മോഷണത്തിനു മുന്‍പ് അനുരാജ് പ്രദേശത്തെ മദ്യഷോപ്പില്‍ നിന്ന് മദ്യം കഴിക്കുന്നതും പതിവാക്കിയിട്ടണ്ടായിരുന്നു. അലക്കുകടവ് സെന്റ് മേരീസ് ചാപ്പലിലും ഇയാള്‍ മോഷണം നടത്തി.
തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ ശേഷം അനുരാജ് ഒളിവില്‍ പോവുകയായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് സമീപമുളള ട്രാന്‍സ്‌ഫോമറുകളില്‍ നിന്ന് ഫ്യൂസുകള്‍ ഊരി മാറ്റി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ ശേഷം മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ് രീതി.
ഒളിവില്‍ പോയ അനുരാജിനെ തിരുവാറ്റ ഭാഗത്തു നിന്ന് കണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
" f
https://www.facebook.com/Malayalivartha