ബീക്കണ്‍ ലൈറ്റ് വച്ച കാര്‍, അന്വേഷണം അട്ടിമറിച്ചതായി ആരോപണം, പ്രതികരിക്കാത ആഭ്യന്തരമന്ത്രി

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബീക്കണ്‍ ലൈറ്റ് വച്ച കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിന്തുടര്‍ന്നു പിടികൂടിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ചടായി ആരോപണം. പെറ്റിക്കേസ് പോലും എടുക്കാതെ വാഹനം വിട്ടുകൊടുത്തെന്നും ആരോപണമുണ്ട്. ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നു കേസ് ഒഴിവാക്കുകയായിരുന്നുവെന്നാണു സൂചന.
ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ടപ്രകാരം പോലീസ് കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. കെ.എല്‍.29 എഫ് 5707 എന്ന നമ്പരിലുള്ള ടാക്‌സികാര്‍ കായംകുളം സ്വദേശി മായയുടെ ഉടമസ്ഥതയിലുള്ളതാണ്. വാഹനത്തിന്റെ പേരില്‍ തൊടുപുഴ, പള്ളുരുത്തി, മരട് പോലീസ് സ്‌റ്റേഷനുകളിലായി അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ ഉടമയായ മായ തന്റെ ഭര്‍ത്താവ് ഈ വാഹനം തട്ടിക്കൊണ്ടു പോയി എന്നു കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
മേയ് 27 നാണു വാഹനം പിടികൂടിയത്. എം.സി. റോഡിലൂടെ ചുവന്ന ബീക്കണ്‍ ലൈറ്റ് വച്ചു വന്ന വെളുത്ത ഫോര്‍ഡ് ഫിഗോ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതായിരുന്നു കാര്‍. പിന്നാലെ പാഞ്ഞ് കാറ് പിടികൂടിയെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടിരുന്നു. കാറില്‍നിന്നു പ്ലാസ്റ്റിക് ബാഗുമായാണ് ഇയാള്‍ ഓടിമറഞ്ഞത്. കസ്റ്റഡിയിലെടുത്ത വാഹനം തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ടാക്‌സി പെര്‍മിറ്റുള്ള വാഹനത്തില്‍ പ്രൈവറ്റ് കാറിന്റെ നമ്പര്‍ പ്ലേറ്റാണ് സ്ഥാപിച്ചിരുന്നതെന്നു കണ്ടെത്തി. വാഹനത്തിന് ഉള്ളില്‍നിന്നും കരസേനാ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ കണ്ടെടുത്തിരുന്നു. മേയ് 21,22,23 തീയതികളില്‍ തിരുവല്ലയില്‍ കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടന്നിരുന്നു. ഇവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ വാഹനമാകാം ഇതെന്നായിരുന്നു സംശയം. 2011ല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചതാണെന്ന് മോട്ടാര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. വാഹനം കസ്റ്റഡിയില്‍ എടുത്ത് പോലീസിന് കൈമാറിയതോടെ തങ്ങളുടെ ജോലി കഴിഞ്ഞുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പാണെന്നാണ് പോലീസ് നിലപാട്. ഇരു കൂട്ടരും പരസ്പരം പഴിചാരുന്നതിനിടെ ഒരു ദിവസം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിന്നും കാര്‍ അപ്രത്യക്ഷമായി. തിരുവല്ല സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് യാതൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല. തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ ഈ വാഹനത്തിന് കേസുള്ളതിനാല്‍ ഇവിടെ കേസ് എടുക്കാന്‍ പറ്റില്ലെന്നും എല്ലാ കേസും അവര്‍ അന്വേഷിക്കുമെന്നും അതുകൊണ്ട് വാഹനം അവിടേക്കു കൊണ്ടുപോയി എന്നുമാണ് തിരുവല്ല എസ്.ഐയുടെ പറയുന്നത്. അതേസമയം, ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വാഹനത്തിനെതിരേ ഒരു സ്‌റ്റേഷനിലും കേസ് എടുത്തിട്ടില്ല. കാറില്‍നിന്നു രക്ഷപ്പെട്ടയാളെ ആളെ സംബന്ധിച്ചും പിടികൂടിയ രേഖകള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്താത്തതില്‍ ദൂരൂഹതയേറുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























