പൊതുമാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം സല്‍പ്പേരില്ലാത്തതാണെന്ന് ഇ. ശ്രീധരന്‍

സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിനു സല്‍പ്പേര് അവകാശപ്പെടാനില്ലെന്നു കേരള മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കുന്ന ജോലികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിനു കഴിയുന്നില്ല. ചെറിയ പ്രവൃത്തികള്‍ പോലും വര്‍ഷങ്ങള്‍ നീളുന്നു. ഏറ്റെടുത്ത ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടത് എന്‍ജിനീയര്‍മാരുടെ സാമൂഹിക പ്രതിബന്ധതയാണ്.
എസ്റ്റിമേറ്റ് തുകയില്‍തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാനും ശ്രദ്ധിക്കണം. ഓരോ പ്രവൃത്തിക്കും ചെലവാക്കുന്നതു ജനങ്ങളുടെ പണമാണെന്നത് ഓര്‍മയിലുണ്ടാകണം.
കുറ്റിപ്പുറംപൊന്നായി ദേശീയപാതയില്‍ 11 കിലോമീറ്റര്‍ റോഡ് നിര്‍മാണം 25 വര്‍ഷം പിന്നിട്ടിട്ടും ഒന്നുമായില്ല. ഇത് രണ്ടുവര്‍ഷംകൊണ്ടെങ്കിലും പൂര്‍ത്തിയാക്കേണ്ടതാണ്. കനോലി കനാലില്‍ പാലം നിര്‍മ്മിക്കുന്നതിനു സാങ്കേതികാനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുത്തു. ഒടുവില്‍ താന്‍ കത്തയച്ചതിനെ തുടര്‍ന്നാണ് രണ്ട് മാസത്തിനുള്ളില്‍ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ശ്രീധരന്‍ ഓര്‍മിപ്പിച്ചു. ഡി.എം.ആര്‍.സിക്ക് ഇതുവരെ അഴിമതി ആരോപണം കേള്‍ക്കേണ്ടി വന്നിട്ടില്ല. തന്റെ 65 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ രാഷ്ട്രീയക്കാരില്‍നിന്നും ബ്യൂറോക്രാറ്റുകളില്‍നിന്നും മേലധികാരികളില്‍നിന്നുമൊക്കെ നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
അതെല്ലാം മുഷിപ്പു കൂടാതെ അതിജീവിക്കാന്‍ കഴിഞ്ഞു. ഔദ്യോഗികജീവിതത്തിന്റെ ആദ്യ പതിനഞ്ച് വര്‍ഷങ്ങളില്‍ 25 സ്ഥലംമാറ്റങ്ങള്‍ ലഭിച്ചതായും ശ്രീധരന്‍ പറഞ്ഞു.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണത്തില്‍ ഡി.എം.ആര്‍.സിയുടെ സേവനം സംബന്ധിച്ച തീരുമാനം പിന്നീടാണുണ്ടാകുകയെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏതു സമയത്തും തന്റെ സേവനം ലഭ്യമാക്കുമെന്നും ശ്രീധരന്‍ പിന്നീടു വാര്‍ത്താലേഖകരോടു വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























