കടുത്ത രീതിയിലുള്ള കടന്നാക്രമണം എസ്.എന്‍.ഡി.പി നേരിടുകയാണെന്ന് വെള്ളാപ്പള്ളി

എല്ലാ മേഖലകളില്‍ നിന്നും കടുത്ത രീതിയിലുള്ള കടന്നാക്രമണം എസ്.എന്‍.ഡി.പി യോഗം നേരിടുകയാണെന്ന് സംഘനടയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതിന്റെ ഭാഗമാണ് തനിക്കു നേരെ ഇപ്പോഴുണ്ടാവുന്ന ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കമലേശ്വരം ശാഖയുടെ കുടുംബ സംഗമവും ഗുരുഭവന്റെ നിര്‍മ്മാണ പ്രവര്‍ത്തന ഉദ്ഘാടനവും തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റാരെയും കിട്ടാത്തതു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തന്നെ ആക്രമിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കാതെ സവര്‍ണര്‍ എഴുതി കൊടുക്കുന്ന പ്രസംഗം വായിക്കുകയാണ് വി.എസ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് ബി.ജെ.പി സംസ്ഥാന നേതൃത്വമാണ്. എന്നാല്‍, മുരളീധരന്‍ തനിക്കൊപ്പം ഡല്‍ഹിയില്‍ വരേണ്ടതില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























