തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യആഴ്ചയിലാകാന്‍ സാധ്യത: ഫല പ്രഖ്യാപനം 10ന് മുന്‍പ് ഉണ്ടാകുമെന്ന് സൂചന

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. വൈകിട്ടോ നാളെ ഉച്ചയ്ക്ക് മുന്‍പോ പ്രഖ്യാപനം വന്നേക്കുമെന്നാണ് സൂചനകള്‍. നവംബര്‍ ആദ്യ ആഴ്ച തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തിന് മുമ്പ് ഫലം പ്രഖ്യാപിക്കും. 15ന് മുമ്പ് പുതിയ ഭരണസമിതി നിലവില്‍ വരും. ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷമേ പ്രഖ്യാപനം നടത്താനാകൂ. ആദ്യഘട്ടത്തില്‍ തെക്ക്, വടക്ക് മേഖലകളിലെ ഏഴ് ജില്ലകളിലും രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മധ്യകേരളത്തിലെ ഏഴ് ജില്ലകളിലും തെരഞ്ഞെടുപ്പ് നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























