സുകുമാരന്‍ നായര്‍ ആകാക്ഷയില്‍… സുരേഷ് ഗോപിയെ ആട്ടിയിറക്കിയത് വിനയായി; മണ്ണും ചാരി നിന്ന വെള്ളാപ്പള്ളി കേരള മുഖ്യമന്ത്രിയാകുമോന്ന പേടിയില്‍ പെരുന്ന

ജാതി ചോദിക്കരുത് പറയരുത് എന്ന് ഗുരു പറഞ്ഞത് ആര്‍ക്ക് വേണ്ടിയാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. ഗുരുവിന്റെ ശിഷ്യന്മാര്‍തന്നെ ജാതി തേടി വോട്ടു പിടിക്കുമ്പോള്‍ പിന്നെന്തു ചെയ്യാന്‍. എല്ലാ പാര്‍ട്ടിക്കാരും വര്‍ഗീയതയെന്ന് വീമ്പിളക്കുകയും ചെയ്യും. അതേസമയം നിലനില്‍ക്കാനായി വര്‍ഗിയതയെ തന്നെ കൂട്ട് വിളിക്കുകയും ചെയ്യും.
കേരളത്തിലെ പ്രബല വിഭാഗമായ നായര്‍ സമൂഹം വളര്‍ത്തി വലുതാക്കിയ കേരളത്തിലെ ബിജെപി, അവരെ കൈവിട്ട് വെള്ളാപ്പള്ളിയുടെ കരങ്ങളിലേക്കാണ് പോകുന്നത്. അതിന് പ്രധാന കാരണം പെരുന്നയിലെ അധിപതി സുകുമാരന്‍ നായരുടെ ചില കടും പിടുത്തങ്ങളാണ്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപിയെ പെരുന്നയില്‍ നിന്നും ആട്ടിയോടിച്ചതാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇനിയും സുകുമാരന്‍ നായരെ വിശ്വസിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ നേതൃത്വം ബിജെപിയോട് അനുഭാവമുള്ള വെള്ളാപ്പള്ളിയെ പിടിച്ചു. കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് പിന്നോക്കക്കാരെ കൂട്ടി എന്ന ലേബലും വരും.
വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം പോലും മോഡി വാഗ്ദാനം ചെയ്തു. ഇതോടെ ഇടതു വലതു പക്ഷം ഒന്നാകെ അങ്കലാപ്പിലാകുകയും ചെയ്തു. ഇനിയെങ്ങാനും വെള്ളാപ്പള്ളി കുറേ സീറ്റുകള്‍ നേടിയാല്‍, ബാക്കി ചെറിയ കക്ഷികളുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്യും.
ഈ ഒരു പേടി സുകുമാരന്‍ നായര്‍ക്കുമുണ്ട്. പണ്ട് ഹിന്ദു ഐക്യത്തിനായി പൊരുതിയ വെള്ളാപ്പള്ളി സുകുമാരന്‍ നായര്‍ സഖ്യം തകര്‍ന്നിട്ട് അധികം നാളുകളായിട്ടില്ല. ആ പക വെള്ളാപ്പള്ളിയിലുണ്ട്. സുകുമാരന്‍ നായര്‍ ഇപ്പോള്‍ വാര്‍ത്തകളിലില്ല. എവിടേയും ചര്‍ച്ചകള്‍ വെള്ളാപ്പള്ളിയില്‍ മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























