വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിരാമം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശങ്കകള്‍ക്ക് പരിഹാരവുമായി സര്‍ക്കാര്‍; ജൂണ്‍ മാസം നിര്‍ണായകം..

കേരളത്തിന്റെ നെഞ്ചുതകര്‍ത്ത ദുരന്താണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇപ്പോഴും കാസര്‍ഗോഡ് സ്വദേശികള്‍ ഈ ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണ്. എന്നാല്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാത്തതും ഏറെ വിവാദങ്ങള്‍ക്ക് കാരണമെയിരുന്നു.
ഇപ്പോഴിതാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശങ്കകള്‍ക്ക് പരിഹാരമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നു. ഇവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നാണ് അറിയുന്നത്. ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക.
കാസര്‍ഗോഡ് ജില്ലയില്‍ മൊത്തം 6,727 പേരാണ് ദുരിത ബാധിതരുടെ പട്ടികയിലുള്ളത്. ഇതില്‍ 3642 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. 3,014 പേര്‍ക്കായി 119 കോടിയോളം (1,19,34,00,000)രൂപ വിതരണം ചെയ്തു. സുപ്രീംകോടതി നിര്‍ദേശിച്ചത് പ്രകാരം ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുന്നുണ്ട്. നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ ഓണ്‍ലൈന്‍ വഴിയോ കളക്ടറേറ്റില്‍ നേരിട്ടെത്തിയോ അപേക്ഷ നല്‍കാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ബാധിച്ച് കിടപ്പിലായ 371 പേര്‍ക്ക് നേരത്തെ തന്നെ ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല ഇക്കൂട്ടരില്‍ ഉള്ള ഭിന്നശേഷി വിഭാഗത്തിലെ 1,189 പേരില്‍ 988 പേര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ച 1,499 പേരില്‍ 1,173 പേര്‍ക്കും നഷ്ടപരിഹാരം നല്‍കി. 699 അര്‍ബുദ ബാധിതരില്‍ 580 പേര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്. 2969 പേരെ മറ്റുള്ളവര്‍ എന്ന വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ 4 പേര്‍ക്ക് കൂടി ധനസഹായം വിതരണം ചെയ്യാനുണ്ട്.
അതേസമയം നിലവില്‍ ധനസഹായത്തിനായി തയ്യാറാക്കിയിട്ടുള്ള ആളുകളുടെ പട്ടികയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് കളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞത്.
https://www.facebook.com/Malayalivartha























