കേരളത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍

കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ പരാജയപ്പെട്ടുവെന്നും ഇനി ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാനുളളത് മൂന്നാം മുന്നണിയിലാണെന്നും വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സമുദായവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കോണ്‍ഗ്രസ് സമുദായത്തെ വഞ്ചിച്ചുവെന്നും നിലവില്‍ വിഎസ്ഡിപിക്ക് ബിജെപിയോട് ഒരു എതിര്‍പ്പുമില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























