വെട്ടിനുറുക്കി കവറുകളിലാക്കി പുഴയിൽ തള്ളി, ഒറ്റമൂലി വൈദ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ നാവികസേനയും രംഗത്ത്...! കേസിൽ ഡിജിറ്റൽ തെളിവുകളുള്‍ കിട്ടിയിട്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടാത്തത് വെല്ലുവിളി, കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും, പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി സംസ്ഥാനത്ത് പുറത്തും അന്വേഷണം

നിലമ്പൂരില്‍ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കവറുകളിലാക്കി പുഴയിൽ തള്ളിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിൽ മൃതദേഹാവശിഷ്ടങ്ങൾക്കായി ചാലിയാർ പുഴയിൽ നേവിയുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്. ഡിഎന്‍എ പരിശോധനയിലൂടെ മരിച്ചത് ഷാബ ഷരീഫ് എന്ന് തെളിയിക്കാൻ സഹായിക്കുന്ന എന്തെങ്കിലും തുമ്പ് കിട്ടുമോയെന്ന് തേടുകയാണ് പോലീസ്.
ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളിലാക്കി പുഴയിൽ തള്ളിയെന്നാണ് മുഖ്യപ്രതി ഷൈബിനും കൂട്ടാളികളും പൊലീസിനോട് വെളിപ്പെടുത്തിയത്.വൈദ്യനെ കൊന്ന് വെട്ടിനുറുക്കി കവറുകളിലാക്കി എടവണ്ണ സീതി ഹാജി പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളിയെന്നാണ് പ്രതികളുടെ മൊഴി.
ഇതിൻറെ അടിസ്ഥാനത്തിൽലാണ് സ്കൂബ സംഘത്തിന്‍റെ സഹായത്തോടെ പോലീസ് പരിശോധന തുടങ്ങിയത്. ആദ്യദിനം ഒന്നും കണ്ടെത്താനായില്ല. കേസിൽ ഡിജിറ്റൽ തെളിവുകളുള്‍ പലതും കിട്ടിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടാത്തതാണ് വെല്ലുവിളി.
കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫ് , കൂട്ടുപ്രതികളായ ഷിഹാബുദീൻ, നിഷാദ് എന്നിവരെ കൊല നടന്ന നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് നാളെ തെളിവെടുക്കും. ഇനി പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി സംസ്ഥാനത്ത് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.
2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ ഒറ്റമൂലി രഹസ്യം ചോര്‍ത്തിയെടുക്കാനാണ് തട്ടിക്കൊണ്ടുവന്നത്. പ്രവാസി വ്യവസായിയായ നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്ന വൈദ്യനെ ഒരു വര്‍ഷത്തോളം തടവില്‍പാര്‍പ്പിച്ചു. 2020 ഒക്ടോബറിലാണ് വൈദ്യനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ചാലിയാറില്‍ തള്ളിയത്. ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha