വികസനത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരത! ലക്ഷദ്വീപ് വൈകാതെ തകര്‍ന്നടിയും ശ്രീലങ്ക പോലെ.. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഷ സുല്‍ത്താന! കേരളത്തെയും നടുക്കിയ കാടത്തം ഇങ്ങനെ..

കടുത്ത ദാരിദ്രത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയുടെ അവസ്ഥ നമ്മള്‍ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുകയാണ്. മാസങ്ങളായി ശ്രീലങ്കയില്‍ തുടരുന്ന ഈ അവസ്ഥ പുറത്ത് നിന്ന് നോക്കുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്.
ശ്രീലങ്കക്ക് സമാനമായി മാറുകയാണ് ലക്ഷദ്വീപ്. പ്രത്യേകിച്ച് ഈ ദ്വീപ് രാജ്യത്തെ ആരോഗ്യ രംഗം. ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന യാത്രാ ക്ലേശത്തെ കുറിച്ച് ആശങ്ക ജനിപ്പിക്കുകയാണ് ഐഷ സുല്‍ത്താന. ലക്ഷദ്വീപ് ജനങ്ങളുടെ യാത്രക്ക് തയ്യാറാക്കിയിരുന്ന ഏഴ് കപ്പലുകള്‍ വെട്ടിക്കുറച്ച് രണ്ടെണ്ണമാക്കിയ അധികൃതരുടെ നടപടിയെ ആണ് ആയിഷ എതിര്‍ത്തത്. നിലവില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന കപ്പലുകളില്‍ ആയിരത്തിലേറെ പേരാണ് കയറുന്നത്.
അതേസമയം കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത് അക്ഷരാര്‍ത്ഥത്തില്‍ തലവേദനയായിരിക്കുന്നത് ദ്വീപിലെ രോഗികളെയും വിദ്യാര്‍ത്ഥികളെയുമാണെന്നാണെന്നാണ് ഐഷ ചൂണ്ടിക്കാണിക്കുന്നത്. ലക്ഷദ്വീപില്‍ നല്ലൊരു ആശുപത്രി ഇല്ല എന്നകാര്യം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കേരളത്തെയാണ്. ഇത്തരത്തില്‍ കപ്പലിന്റെ എണ്ണം ചുരുക്കിയതോടെ രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത അവസ്ഥയാണ്.
അതേസമയം പനിക്കുള്ള മരുന്ന് പോലുമില്ലാത്ത അവസ്ഥയാണ് ദ്വീപില്‍ എന്നാണ് ഐഷ സുല്‍ത്താന ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ലക്ഷദ്വീപില്‍ നടക്കുന്ന പല കാര്യങ്ങളും പുറത്തുള്ളവര്‍ അറിയുന്നില്ല. രണ്ട് ദിവസം മുമ്പ് ദ്വീപില്‍ ഒരു സമരം നടന്നു ആരെങ്കിലും അറിഞ്ഞോ? എന്നും ആയിഷ ചേദിച്ചു.
ഉള്ള ആശുപത്രിയില്‍ മരുന്നുകളില്ലാത്തതും ഏഴ് കപ്പലുള്ളിടത്ത് രണ്ട് കപ്പലായി വെട്ടിച്ചുരുക്കിയതുമാണോ പ്രഫുല്‍ പട്ടേല്‍ പറഞ്ഞ വികസനം. ശ്രീലങ്കയില്‍ എന്താണോ അധികൃതര്‍ കാണിക്കുന്നത് അതിന് തുല്യമാണ് ലക്ഷദ്വീപിനോടും ചെയ്യുന്നത് എന്നും ആയിഷ ചൂണ്ടിക്കാട്ടി.
വികസനം വാഗ്ദാനം ചെയ്താണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ അധികാരത്തിലേറിയത്. എന്നാല്‍ അദ്ദേഹം എത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ദ്വീപിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും വലയുകയാണ്. ജനങ്ങളോടുള്ള ഈ നിഷേധ സ്വഭാവം കണ്ടി
ന്ന് നടിക്കാനാകില്ലെന്നും ഐഷ സുല്‍ത്താന പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
നമുക്കറിയാം ദ്വീപിലേക്ക് ഒരു കപ്പല്‍ ഒരു പ്രാവിശ്യം പോയിക്കഴിഞ്ഞാല്‍ പിന്നെ പത്ത് ദിവസം കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ അവസ്ഥയില്‍ ഇത്രയും രോഗികളെന്ത് ചെയ്യും.
ഏഴ് കപ്പലുകളുണ്ടായിരുന്ന സമയത്ത് പോലും യാത്രയ്ക്ക് ടിക്കറ്റിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഒറ്റയടിക്ക് രണ്ട് കപ്പലുകളാക്കി വെട്ടിക്കുറച്ചാല്‍ എന്ത് ദുരിതമായിരിക്കും ജനങ്ങള്‍ അനുഭവിക്കുക. കേരളത്തിലെ മന്ത്രാലയം വരെ ഇതിലടപ്പെട്ട് വിശദീകരണം ചോദിച്ചിട്ടും ഒരു പ്രതികരണവും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
കൊച്ചിയിലേക്ക് നിലവില്‍ രണ്ട് കപ്പലുകള്‍ മാത്രമാണ് ദ്വീപില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് കപ്പലുകളില്ലാത്തതും യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നു. MV കവരത്തി, MV ലഗൂണ്‍സ്, MV കോറല്‍സ്, ലക്ഷദ്വീപ് സീ, അറേബ്യന്‍ സീ , മിനികോയ് , അമിന്‍ദീവി എന്നിങ്ങനെ കൊച്ചി -ലക്ഷദ്വീപ് സര്‍വീസ് നടത്തിയിരുന്ന ഏഴ് കപ്പലുകള്‍ക്ക് പകരം ഇപ്പോള്‍ രണ്ട് കപ്പലുകള്‍ മാത്രമാണുള്ളത്. ആഴ്ചയില്‍ രണ്ടും മൂന്നും സര്‍വീസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഒരു സര്‍വീസ് മാത്രമാണുള്ളത്.
https://www.facebook.com/Malayalivartha