ഫോൺ വഴി പരിചയപെട്ട പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയുമായി നിരന്തരം ചാറ്റിങ് ; ആദ്യമൊക്കെ മാന്യനായി ചമഞ്ഞ് പെൺകുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി... ഒടുവിൽ നേരിട്ട് കാണണം എന്ന ആവശ്യം .. കൊല്ലം ബീച്ചിൽ പെൺകുട്ടി എത്തിയതോടെ കാമുകന്റെ ഭാവം മാറി. ഫോണിലെ ചാറ്റിംഗ് കാണിച്ച് ഭീഷണി..ഒടുവിൽ സംഭവിച്ചത്

ഫോൺ വഴി പരിചയപെട്ട പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയുമായി നിരന്തരം ചാറ്റിങ്. ആദ്യമൊക്കെ മാന്യനായി ചമഞ്ഞ് പെൺകുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി. ഒടുവിൽ നേരിട്ട് കാണണം എന്ന ആവശ്യം പറഞ്ഞപ്പോൾ പെൺകുട്ടി തയ്യാറായി . കൊല്ലം ബീച്ചിൽ പെൺകുട്ടി എത്തിയതോടെ കാമുകന്റെ ഭാവം മാറി. ഫോണിലെ ചാറ്റിംഗ് കാണിച്ച് ഭീഷണിപ്പെടുത്തി. പണവും സ്വർണവും തന്നില്ലെങ്കിൽ ചാറ്റ് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണി.
ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി ഇയാൾ ബീച്ചിൽ എത്തിച്ചിട്ടുണ്ട്. പെൺകുട്ടിയിൽ നിന്ന് തവണകളായി ഇയാൾ പതിനയ്യായിരം രൂപ തട്ടിയെടുത്തു . കൂടാതെ പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന 49 ഗ്രാം സ്വർണാഭരണങ്ങളും പ്രതി കൈക്കലാക്കി.
ഒടുവിൽ സ്വർണാഭരണം നഷ്ടപ്പെട്ട കാര്യം വീട്ടുകാർ അറിഞ്ഞതോടെയാണ് പെൺകുട്ടി യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാരെ അറിയിച്ചത്. തുടർന്ന് പെൺകുട്ടി മാതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ്
കിളികൊല്ലൂർ സ്വദേശി ഷെഫീക്ക് (31) അറസ്റ്റിലായത്. പോക്സോ നിയമപ്രകാരണമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
https://www.facebook.com/Malayalivartha