സഖാവാണ് വഴികാട്ടി... വിഎസിനെ പുകഴ്ത്തി മഞ്ജു വാര്യര്‍

അപ്രതീക്ഷിതമായാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവിന് വിഎസിനെ പുകഴ്ത്താന്‍ അവസരം കിട്ടിയത്. വിഎസിനെ ആദ്യമായി കണ്ടതിന്റെ ത്രില്ലിലാണ് മഞ്ജു ഇപ്പോള്‍. പാലക്കാട് നടന്ന ചടങ്ങില്‍ വച്ചാണ് വിഎസിനെ മഞ്ജു കണ്ടത്. വിഎസിനെ ആദ്യമായാണ് താന്‍ നേരിട്ട് കാണുന്നതെന്നും അദ്ദേഹം നമ്മുടെയെല്ലാം വഴികാട്ടിയാണെന്നും മഞ്ജു പറഞ്ഞു. ടി.വിയിലൂടെ സഖാവ് നമുക്കെല്ലാം സുപരിചിതനാണെന്ന് പറഞ്ഞ മഞ്ജു അദ്ദേഹത്തെ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന നിരവധി കലാരകാരന്മാര്‍ നമുക്കിടയിലുണ്ടെന്നും ഓര്‍മ്മപ്പെടുത്തി.
സംസാരത്തിനിടയില്‍ സാര്‍ ടിവിയിലിതൊക്കെ കാണാറുണ്ടോ എന്ന് വി.എസിനോട് മഞ്ജു ചോദിച്ചു. മഞ്ജുവിന്റെ പ്രസംഗത്തിനിടയില്‍ നിറചിരിയോടെയാണ് വി.എസ് വേദിയിലിരുന്നത്. \'കാര്യത്തിലേക്ക് വന്നു കഴിഞ്ഞാല്‍ സാറിന്റെ തളരാത്ത ആ പോരാട്ട വീര്യം എന്നത് എല്ലാവരുടേയും ജീവിതത്തിലെന്ന പോലെ എന്റെ ജീവിതത്തിലും ഒരുപാട് ഊര്‍ജം പകര്‍ന്ന് നല്‍കിയിട്ടുണ്ട്. സാറിനെ നേരിട്ട് കാണാന്‍ സാധിച്ചത് തന്റെ ജീവിതത്തില്‍ വളരെ വലിയ കാര്യമായി കാണുന്നുവെന്നും മഞ്ജു പറയാന്‍ മറന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























