ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ വിളിച്ചുവരുത്തിയത് കൊല്ലം ബീച്ചിൽ; ഭീഷണിപ്പെടുത്തി 49 ഗ്രാം സ്വര്‍ണവും 15,000 രൂപയും പലതവണയായി തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ്, ഷെഫീക്കിനെതിരെ ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പ്രണയം നടിച്ച് വശത്താക്കി. പിന്നാലെ ഭീഷണിപ്പെടുത്തി 49 ഗ്രാം സ്വര്‍ണവും 15,000 രൂപയും പലതവണയായി തട്ടിയെടുത്ത യുവാവിനെ പോക്‌സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ അയത്തില്‍ കാരുണ്യനഗര്‍ 76, തടവിള വീട്ടില്‍ ഷെഫീക്ക് (31) ആണ് പോലീസിന്റെ പിടിയിലായത്.
നിറമാത്രം ചാറ്റ് ചെയ്ത പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി ഇയാള്‍ പരിചയം മുതലെടുത്ത് കൊല്ലം ബീച്ചിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഫോണിലെ ചാറ്റിംഗ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇത്തരത്തിൽ സ്വർണവും പണവും അപഹരണം നടത്തിയത്. പെണ്‍കുട്ടി മാതാവിനോടൊപ്പം ഇരവിപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയുള്ള കേസില്‍ പ്രതിയെ അയത്തില്‍ നിന്നു പിടികൂടുകയായിരുന്നു പോലീസ്.
https://www.facebook.com/Malayalivartha