നമ്മുടെ വ്യക്തിത്വം മറ്റുള്ളവർ മനസ്സിലാക്കുന്നത് നമ്മുടെ കാഴ്ചയിലുള്ള രൂപം, സൗന്ദര്യം,ആരോഗ്യം, വിദ്യാഭ്യാസം, സമ്പന്നത മാത്രം നോക്കിയല്ല പ്രധാനമായും നമ്മുടെ സംസാരം നോക്കിയാണ് നമ്മുടെ വ്യക്തിത്വത്തെ ആളുകൾ വിലയിരുത്തുന്നത്; നമ്മുക്ക് തെറ്റായി തോന്നുന്ന കാര്യങ്ങൾ ഏതൊരു വ്യക്തിയോടും അവർക്കു വേദനിക്കാത്ത രീതിയിൽ അവരോടു തന്നെ പറയുക; വചനങ്ങളും ബോധോദയങ്ങളും പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

നമ്മുടെ വ്യക്തിത്വം മറ്റുള്ളവർ മനസ്സിലാക്കുന്നത് നമ്മുടെ കാഴ്ചയിലുള്ള രൂപം , സൗന്ദര്യം , ആരോഗ്യം , വിദ്യാഭ്യാസം , സമ്പന്നത മാത്രം നോക്കിയല്ല . പ്രധാനമായും നമ്മുടെ സംസാരം നോക്കിയാണ് നമ്മുടെ വ്യക്തിത്വത്തെ ആളുകൾ വിലയിരുത്തുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച വാക്കുകൾ ഇങ്ങനെ;
പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും നമ്മുടെ വ്യക്തിത്വം മറ്റുള്ളവർ മനസ്സിലാക്കുന്നത് നമ്മുടെ കാഴ്ചയിലുള്ള രൂപം , സൗന്ദര്യം , ആരോഗ്യം , വിദ്യാഭ്യാസം , സമ്പന്നത മാത്രം നോക്കിയല്ല . പ്രധാനമായും നമ്മുടെ സംസാരം നോക്കിയാണ് നമ്മുടെ വ്യക്തിത്വത്തെ ആളുകൾ വിലയിരുത്തുന്നത് .
അതിനാൽ എപ്പോഴും വളരെ ശ്രദ്ധയോടെ മാത്രം സംസാരിക്കുക . നമ്മുക്ക് അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തീർത്തു പറയുന്നതിൽ ഒരു തെറ്റുമില്ല . (നമ്മളാരും അമ്മയുടെ വയറ്റിൽ നിന്നും വരുമ്പോൾ എല്ലാം പഠിചിട്ടല്ല വരുന്നത് ).
നമ്മുക്ക് തെറ്റായി തോന്നുന്ന കാര്യങ്ങൾ ഏതൊരു വ്യക്തിയോടും അവർക്കു വേദനിക്കാത്ത രീതിയിൽ അവരോടു തന്നെ പറയുക . പലരും പല തെറ്റും ചെയ്യുമ്പോഴും, അബദ്ധങ്ങൾ ചെയ്യുമ്പോഴും അവരതു ശരിയെന്നു കരുതിയാണ് ചെയ്യുന്നത് . ആരെങ്കിലും ഭംഗിയായി അവർക്കത് പറഞ്ഞു കൊടുത്താൽ ചിലപ്പോൾ അവരതു മാറ്റിയേക്കും .
കളവു പറഞ്ഞു രണ്ടു ലക്ഷം "ഒന്നിനും കൊള്ളാത്ത സുഹൃത്തുക്കൾ " ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് പരമാവധി സത്യങ്ങൾ പറഞ്ഞു രണ്ടു നല്ല സുഹൃത്തുക്കളെ നേടുന്നതാണ് . ഏതു പ്രതിസന്ധിയിലും അവർ നിങ്ങലോടോപ്പോം കാണും . Everybody's friend is nobody's friend. എല്ലാവരുടെയും സുഹൃത്ത് ആരുടേയും സുഹൃത്തല്ല . എപ്പോഴും പുഞ്ചിരിയോടെ സംസാരിക്കുക .
ഏതു വിഷയവും സംസാരിക്കുമ്പോൾ ഒരു ഉദാഹരണം കൊണ്ട് വരിക . അതിലൂടെ നമ്മുടെ ഭാഗം ക്ലിയർ ആക്കുക . ഏതൊരാളുമായും നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടാകണം . അതില്ലെങ്കിൽ അവർ നിങ്ങളുടെ എത്ര വലിയ ബന്ധുവോ , സഹപ്രവർത്തകനോ , അയൽവാസിയോ ആയാലും ആ ബന്ധം ഉടനെ തകരും എന്ന് മനസ്സിലാക്കുക .
എല്ലാവരോടും സ്വാർത്ഥത കുറച്ചു ബുദ്ധിപൂർവം നന്നായി സ്മാർട്ട് ആയി സംസാരിക്കുക .ജീവിത വിജയവും , നല്ല ബന്ധങ്ങളും നിങ്ങള്ക്ക് കിട്ടും .ഉറപ്പു .
Without communication,
There is no relationship.
Without respect,
There is No Love.
Without trust,
There is No reason to continue.
(വാൽകഷ്ണം .. ഏതെങ്കിലും ഒരു വിഷയത്തിൽ സംസാരിക്കേണ്ടി വരുമ്പോൾ, ഒന്നുകിൽ കൃത്യമായി പഠനം നടത്തി ആധികാരികമായി തെളിവ് സഹിതം പറയുക . ഇനി സംസാരിക്കുവാൻ അറിയില്ലെങ്കിൽ , മിണ്ടാതിരിക്കുവാൻ ശീലിക്കുക . അതും ഒരു ക്വാളിറ്റി ആണ് ).
https://www.facebook.com/Malayalivartha