അജ്ഞാത നമ്പരുകള്‍ക്കും ഫോണ്‍വഴിയുള്ള തട്ടിപ്പുകള്‍ക്കും ഇനി അടിവരയിടാം; ആരാണ് ഫോണ്‍വിളിച്ചതെന്നറിയാന്‍ ട്രൂ കോളറിന്റേയോ സൈബര്‍ വിദഗ്ദ്ധന്റേയോ സഹായവും വേണ്ട! വിളിക്കുന്ന ആളിന്റെ നമ്പരിനു പകരം അയാളുടെ പേര്‍ തന്നെ സ്‌ക്രീനില്‍ തെളിയുന്ന കാലം വിദൂരമല്ല

അജ്ഞാത നമ്പരുകള്‍ക്കും ഫോണ്‍വഴിയുള്ള തട്ടിപ്പുകള്‍ക്കും ഇനി അടിവരയിടാം. ഇനി ഇതു രണ്ടും നടപ്പില്ല. ആരാണ് ഫോണ്‍വിളിച്ചതെന്നറിയാന്‍ ട്രൂ കോളറിന്റേയോ സൈബര്‍ വിദഗ്ദ്ധന്റേയോ സഹായവും വേണ്ട. വിളിക്കുന്ന ആളിന്റെ നമ്പരിനു പകരം അയാളുടെ പേര്‍ തന്നെ സ്‌ക്രീനില്‍ തെളിയുന്ന കാലം വിദൂരമല്ല.
വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ മൊബൈല്‍ നമ്പര്‍ എടുക്കാന്‍ നല്‍കിയ രേഖയിലെ പേരായിരിക്കും തെളിയുക. ടെലികോം വകുപ്പില്‍ നിന്ന് ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രായി ചെയര്‍മാന്‍ പി.ഡി വഗേല അറിയിച്ചിട്ടുണ്ട്. കോളര്‍മാരെ തിരിച്ചറിയുന്ന ട്രൂകോളര്‍ പോലുള്ള ആപ്പുകളേക്കാള്‍ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും വളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും. അനാവശ്യമായ വാണിജ്യ വിളികളും സന്ദേശങ്ങളും തടയാനുള്ള സാങ്കേതിക വിദ്യയും ട്രായ് നടപ്പാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha