പഞ്ചായത്തു തെരഞ്ഞെടുപ്പ് : നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍, ഫലം ഏഴിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തു നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം നവംബര്‍ ഏഴിന് നടക്കും. ഇന്നു മുതല്‍ മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു.
നവംബര്‍ രണ്ടിനു തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും അഞ്ചിനു കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പു നടക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ് സമയമെന്നും കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് (നോട്ട) ചെയ്യാന്‍ അവസരം ഉണ്ടായിരിക്കില്ല. ഒക്‌ടോബര്‍ ഏഴിനു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 15-നു സൂക്ഷ്മ പരിശോധന നടത്തും. 17-നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























