പ്രവാസികളുടെ പണം മലയാളികൾക്കിടയിൽ വലിയൊരു ആലസ്യം ഉണ്ടാക്കിയിരിക്കുകയാണ്; നമ്മൾ ഉപഭോക്താക്കൾ മാത്രമല്ല ഉൽപാദകർ ആകേണ്ട സമയം അതിക്രമിച്ചു പോയി; അരിമണി ഒന്നും കുത്താൻ ഇല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്; അതെല്ലാം മാറി ഐശ്വര്യത്തിന്റെ കരി വളകിലുക്കം കേൾക്കണമെങ്കിൽ നമ്മൾ അധ്വാനിച്ചേ പറ്റൂ; ഡിമാൻഡ് കൂടുമ്പോഴാണ് നാണയപ്പെരുപ്പം ഉണ്ടാകുന്നതെന്ന് മുൻ ഐ ജി ജെയിംസ് കെ ജോസഫ്

ഡിമാൻഡ് കൂടുമ്പോഴാണ് നാണയപ്പെരുപ്പം ഉണ്ടാകുന്നതെന്ന് മുൻ ഐ ജി ജെയിംസ് കെ ജോസഫ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഡബിൾ ഡിജിറ്റ് ഇൻഫ്ളക്ഷിയെ പറ്റിയാണ് ഇന്ന് സംസാരിക്കുന്നത്. ഇൻഫ്ളക്ഷിയെ പറ്റി കേൾക്കുമ്പോൾ മമ്മൂട്ടിയുടെ നരസിംഹം സിനിമയിലെ ഡയലോഗ് ആണ് ഓർമ്മ വരുന്നത് . കമ്മട്ടം എടുത്തോണ്ട് വന്നാലും മാരാർ ഇരിക്കുന്ന തട്ട് താഴ്‌ന്നിരിക്കും എന്ന മമ്മൂട്ടിയുടെ തീപ്പൊരി ഡയലോഗ് ആണ് ഈ വാക്ക് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്.
ഡിമാൻഡ് കൂടുമ്പോഴാണ് നാണയപ്പെരുപ്പം ഉണ്ടാകുന്നത്. ഇന്ത്യാമഹാരാജ്യത്ത് വിരലിലെണ്ണാവുന്ന പത്തുപേരാണ് ഇവിടത്തെ നീതിന്യായവ്യവസ്ഥ നിയന്ത്രിക്കുന്നത്. അവർ 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സുപ്രീംകോടതിയിലെ ഒരേയൊരു സാന്നിധ്യത്തിന് ഈടാക്കുന്നുണ്ട്. നാണയപ്പെരുപ്പം യഥാർഥത്തിൽ വിലക്കയറ്റമാണ് സൂചിപ്പിക്കുന്നത്.
ഉദാഹരണത്തിന് ഒരു സദ്യയിൽ മോര് ഉണ്ട് കറി ഉണ്ട് അവിയൽ ഉണ്ട് . സദ്യയുടെ വില കൂടുമ്പോൾ അതിനർത്ഥം നാണയപ്പെരുപ്പം വന്നു എന്നാണ്. സാധാരണക്കാരെ സംബന്ധിച്ച് വിലക്കയറ്റമാണ് ഏറ്റവും വലിയ പ്രശ്നം. ഡിമാൻഡാണ് ഒരു വസ്തുവിന്റെ വില നിർണയിക്കുന്നത്. ഡിമാൻഡ് പണത്തിന്റെ കൂടുതൽ അനുസരിച്ചാണ്. പണം കൂടുംതോറും ഡിമാൻഡ് കൂടും. ഡിമാൻഡ് കൂടുന്തോറും വിലകയറ്റം വരും .
യഥാർത്ഥത്തിൽ നമുക്ക് വേണ്ടത് ഉൽപാദനം കൂട്ടുക എന്നതാണ്. ശ്രീലങ്കയിൽ ജനങ്ങൾ സബ്സിഡികളുടെ അടിമയാണ് . അതുകൊണ്ടാണ് അവിടുത്തെ ഉൽപ്പാദനം കുറഞ്ഞത്. ശ്രീലങ്കയിൽ എല്ലാം ഫ്രീ ആയിരുന്നു. വിദ്യാഭ്യാസം ,ചികിത്സ, ആഹാരം ഇതിനെല്ലാം സബ്സിഡി ഉണ്ടായിരുന്നു. ഈ സബ്‌സിഡി നൽകിക്കൊണ്ടിരുന്നത് കടമെടുത്താണ്. കടമെടുത്ത് സബ്സിഡി നൽകി തിരിച്ചടയ്ക്കാൻ ഇല്ലാത്തതുകൊണ്ട് ആയിരുന്നു ശ്രീലങ്ക കടം കയറി മുടിഞ്ഞത്.
നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾക്കും ഇങ്ങനെയൊക്കെ അവസ്ഥ വരാം. പ്രവാസികളുടെ പണം മലയാളികൾക്കിടയിൽ വലിയൊരു ആലസ്യം ഉണ്ടാക്കിയിരിക്കുകയാണ്. നെൽ കൃഷിക്കാർ അധ്വാനിക്കുന്നുണ്ട്. പക്ഷെ റബ്ബറിന്റെ കാര്യത്തിൽ മലയാളികൾ അദ്ധ്വാനിക്കില്ലായിരുന്നു. നമ്മൾ ഉപഭോക്താക്കൾ മാത്രമല്ല ഉൽപാദകർ ആകേണ്ട സമയം അതിക്രമിച്ചു പോയി. ഇനിയും നമുക്ക് താമസിക്കാൻ പറ്റില്ല.
ശ്രീലങ്കയും പാകിസ്താന്റെയും കാര്യം നമ്മൾ കണ്ടുകഴിഞ്ഞു. ബംഗ്ലാദേശ് ആണ് യതാർത്ഥത്തിൽ നമുക്ക് മാതൃകയാകേണ്ടത്. അവിടുത്തെ ഏറ്റവും വലിയ നേട്ടം റെഡിമെയ്ഡ് ഗാർമെൻറ്സ് ആണ്. നമുക്കും അത് മാതൃകയാക്കാവുന്നതാണ്. റെഡിമെയ്ഡ് കിഡ്സ് ഗാർമെന്റ്സ് കാര്യത്തിൽ കിറ്റ്ക്സ് ലോകത്തിൽ മൂന്നാം സ്ഥാനത്താണ്.
നാലര മില്യൻ ടൺൻസിൽ നിന്നും പത്തിരട്ടിയോളം ബംഗ്ലാദേശ് കൃഷിയുടെ കാര്യത്തിൽ മുന്നേറിയിട്ടുണ്ട്. ഇതൊക്കെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. അരിമണി ഒന്നും കുത്താൻ ഇല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അതെല്ലാം മാറി ഐശ്വര്യത്തിന്റെ കരി വളകിലുക്കം കേൾക്കണമെങ്കിൽ നമ്മൾ അധ്വാനിച്ചെ പറ്റൂ.
https://www.facebook.com/Malayalivartha