പി സി യെ തൂക്കി അകത്തിടാൻ പിണറായി.. വീട് വളഞ്ഞ് പോലീസ് പൂട പോലും സ്ഥലത്തില്ല!

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റിന് വഴിയൊരുങ്ങുമെന്ന സൂചനയുള്ളതിനാല്‍ പി.സി ജോര്‍ജ് വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാന്‍ കഴിഞ്ഞില്ല. പോലീസ് ഇപ്പോഴും വീട്ടില്‍ ക്യമ്പ് ചെയ്യുകയാണ്.പിസി ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഏതുനിമിഷവും അറെസ്റ് ഉണ്ടാകാനുള്ള സാധ്യത നിലനിന്നിരുന്നു. സമാനമായ കേസില്‍ തിരുവനന്തപുരം കോടതി ജാമ്യം നല്‍കിയ ശേഷമാണ് ജോര്‍ജ് കൊച്ചിയില്‍ വിദ്വേഷ പ്രസംഗം നടത്തിയത്. ഇതാണ് പുതിയ കേസിന് കാരണമായത്. ഇനിയും അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജോര്‍ജിന് കൂടുതല്‍ പ്രതിസന്ധിയാകും...പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സമാനമായ ഒരു കേസില്‍ ജാമ്യം ലഭിച്ച പിന്നാലെ എങ്ങനെ വീണ്ടും ഇത്തരം പ്രസംഗം പിസി ജോര്‍ജ് ആവര്‍ത്തിച്ചു എന്നത് സംബന്ധിച്ച് പരിശോധിക്കണമെന്നും സംഘാടകരെ കുറിച്ചും അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മതവിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ്. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കൊച്ചിയില്‍ പുതിയ കേസ് എടുത്ത കാര്യവും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയിലെ കേസില്‍ അറസ്റ്റ് സാധ്യതയുണ്ട് എന്ന് മനസിലാക്കിയാണ് പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയത്.
തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ സമാന രീതിയില്‍ പ്രസംഗിച്ചതായും അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷവും വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിക്കുന്നതാണ് കോടതി വിധി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പി സി ജോര്‍ജിന്റെ നീക്കം. തിങ്കളാഴ്ച തന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജ് നടത്തിയത് പ്രകോപനപ്രസംഗം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും ഐക്യം തകര്‍ക്കാനും കാരണമാകുമെന്ന് വ്യക്തമാണ്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായത് പിസി ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം കോടതി പിസി ജോര്‍ജിനോട് വാദത്തിനിടെ ചോദിച്ചു.
വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തിനിടയില്‍ ഒരു സമുദായത്തിനെതിരെ ഗുരുതരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് പരാതി. ഇത് വ്യക്തമാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
പ്രസംഗം വിവാദമായ സാഹചര്യത്തില്‍ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല വെണ്ണലയിലെ തന്റെ പ്രസംഗമെന്നാണ് പി.സി ജോര്‍ജ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha