പിണറായിക്ക് പേടി.. പിസിയെ തൊടാന്‍ വിറച്ച് കേരളാ പോലീസും ജാമ്യം റദ്ദാക്കിയിട്ടും നടപടിയില്ല ആദ്യ അറസ്റ്റോടെ പേടിച്ച് സിപിഎം

വെണ്ണല ക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗ കേസില്‍ ജില്ലാ കോടതിയിലെ പിസിയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പിസിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ തുടക്കത്തിലെ ആവേശം കേരളാ പോലീസിന് ഇപ്പോള്‍ ഇല്ല. അതി രാവിലെ നടത്തിയ അറസ്റ്റ് നാടകത്തിന്റെ ആവേശം ചോര്‍ന്ന കേരളാ പോലീസിന്റെ ഭാഗത്തുനിന്നും ഒരു നീക്കം പോലും ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന് കാരണം പിണറായിയുടെ പേടിയാണെന്നതാണ് സൂചനകള്‍. തൃക്കാക്കര തെരെഞ്ഞെടുപ്പായതിനാല്‍ ഇപ്പോഴത്തെ അറസ്റ്റ് തിരിച്ചടിയാകുമോ എന്നുള്ള ഭയം പിണറായിക്കുണ്ട്. എല്ലാവരുടെയും വോട്ട് വാങ്ങാന്‍ നില്‍ക്കുന്ന സിപിഎമ്മിന് ഇതോടെ വോട്ട് കിട്ടാതെയാകും എന്നാണ് പിണറായി കരുതുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ ചാടിക്കേറി ഒരു അറസ്റ്റിന് മുതിര്‍ന്നാല്‍ അത് രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് സിപിഎം കരുതുന്നത്.
അതേസമയം മറു നീക്കങ്ങള്‍ ശക്തമാക്കി തുടങ്ങിയിട്ടുണ്ട് പിസി. ജാമ്യം തള്ളിയതോടെ പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്ട്ട്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. കൊച്ചിയിലെ കേസില്‍ പിസി ജോര്‍ജിന്റെ അറസ്റ്റ് തിടുക്കത്തിലുണ്ടാകില്ലെന്ന് കമ്മീഷണര്‍ എസ്എച്ച് നാഗരാജു അറിയിച്ചു.
തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ പോലീസ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ കോടതി വിധി വന്ന ശേഷമാകും കൊച്ചിയിലെ കേസില്‍ അറസ്റ്റിലേക്ക് കടക്കുക എന്ന് കമ്മീഷണര്‍ വ്യക്തമാക്കി. വെണ്ണല ക്ഷേത്രത്തിലെ കേസില്‍ പിസി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ട്. അന്വേഷണം പൂര്‍ത്തിയാകുകയും ചെയ്തുവെന്നും കമ്മീഷണര്‍ സൂചിപ്പിച്ചു.
പിസി ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തത് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യറായിട്ടില്ല. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഒരു അറസ്റ്റ് നാടകം കൂടി ഒരുക്കാനുള്ള തിരക്കഥയുടെ ഭാഗമാണ് പുതിയ നടപടികള്‍. ആദ്യ കേസില്‍ കൃത്യമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയില്ല. പ്രോസിക്യൂട്ടര്‍ ഹാജരായില്ല. പ്രതിയെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍
പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ അറസ്റ്റിന് തടസമില്ല. എന്നാല്‍ പോലീസ് ഇനിയും കാത്തിരിക്കുകയാണ്. പ്രോസിക്യൂഷന്റെയും പിസി ജോര്‍ജിന്റെയും പ്രതികരണം കേട്ട ശേഷമാണ് എണറാകുളം സെഷന്‍സ് കോടതി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. തനിക്കെതിരെ നടന്നത് രാഷ്ട്രീയ നീക്കമാണ് നടക്കുന്നത് എന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
പോലീസിന് വേണമെങ്കില്‍ ഇനി പിസി ജോര്‍ജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താം. അല്ലെങ്കില്‍ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റ് തിടുക്കത്തിലുണ്ടാകില്ലെന്ന് പോലീസ് അറിയിച്ച സാഹചര്യത്തില്‍ പിസി ജോര്‍ജിന് ആശ്വാസമാണ്. ഹൈക്കോടതി എന്തു തീരുമാനം എടുക്കുമെന്നതുംകൂടി പരിശോധിച്ച ശേഷമാകും ഇനി പോലീസ് നടപടി. തിരുവനന്തപുരത്തെ കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെങ്കിലും കോടതി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു.
പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്ത പിന്നാലെയാണ് ജോര്‍ജ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി. ജോര്‍ജിന്റെ പ്രസംഗം കോടതി പരിശോധിച്ചിരുന്നു.
കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പോലീസ് എടുക്കുന്ന നിലപാട് വളരെ നിര്‍ണായകമാണ്. ഏത് സമയവും അറസ്റ്റിന് സാധ്യതയുണ്ട്. സമാനമായ കേസില്‍ തിരുവനന്തപുരം കോടതി ജാമ്യം നല്‍കിയ ശേഷമാണ് ജോര്‍ജ് കൊച്ചിയില്‍ വിദ്വേഷ പ്രസംഗം നടത്തിയത്. ഇതാണ് പുതിയ കേസിന് കാരണമായത്. ഇനിയും അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജോര്‍ജിന് കൂടുതല്‍ പ്രതിസന്ധിയാകും...
പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സമാനമായ ഒരു കേസില്‍ ജാമ്യം ലഭിച്ച പിന്നാലെ എങ്ങനെ വീണ്ടും ഇത്തരം പ്രസംഗം പിസി ജോര്‍ജ് ആവര്‍ത്തിച്ചു എന്നത് സംബന്ധിച്ച് പരിശോധിക്കണമെന്നും സംഘാടകരെ കുറിച്ചും അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മതവിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ട് പോകുകയാണ്. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കൊച്ചിയില്‍ പുതിയ കേസ് എടുത്ത കാര്യവും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയിലെ കേസില്‍ അറസ്റ്റ് സാധ്യതയുണ്ട് എന്ന് മനസിലാക്കിയാണ് പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയത്.
പ്രോസിക്യൂഷന്റെയും പിസി ജോര്‍ജിന്റെയും പ്രതികരണം എണറാകുളം സെഷന്‍സ് കോടതി കേട്ടിരുന്നു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ നീക്കമാണ് നടക്കുന്നത് എന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും തര്‍ക്ക ഹര്‍ജിയില്‍ ജോര്‍ജ് പറഞ്ഞിരുന്നു.
തിടുക്കത്തില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യില്ലെന്ന് എറണാകുളത്തെ പോലീസ് പറഞ്ഞിരുന്നു. കോടതി തീരുമാനം എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു പോലീസ്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയമുണ്ട്. തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പോലീസിന് വേണമെങ്കില്‍ ഇനി പിസി ജോര്‍ജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താം. അല്ലെങ്കില്‍ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റുണ്ടായ ശേഷം പിസി ജോര്‍ജിന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാവുന്നതാണ്. 153 എ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പാണെങ്കിലും സമാനമായ കേസില്‍ തിരുവനന്തപുരം കോടതി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടന്നത്. ഇവിടെ നടത്തിയ പ്രസംഗത്തിലാണ് പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ പോലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജിന്റെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തിയാണ് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ഉടനെ ജാമ്യം ലഭിക്കുകയും ചെയ്തു. സമാനമായ പ്രവര്‍ത്തനം നടത്തരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നു. അതിന് ശേഷമാണ് കൊച്ചിയിലെ പ്രസംഗം. ഇവിടെ പിസി ജോര്‍ജിനെ ക്ഷണിച്ചവര്‍ ആര് എന്ന കാര്യം പോലീസ് പരിശോധിച്ചു. സംഘാടകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha