വെള്ളാപ്പള്ളി-ബിജെപി കൂട്ടുകെട്ട്, ആശങ്കയോടെ ന്യൂനപക്ഷങ്ങള്‍, യുപിയെയും ഗുജ്‌റാത്തിനെയും പോലെ കേരളത്തിലും വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതെയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

വെള്ളാപ്പള്ളി-ബിജെപി കൂട്ടുകെട്ട് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വര്‍ഗീയത ഇളക്കിവിട്ട് ഹിന്ദുവോട്ടുകള്‍ തങ്ങളോടടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും പിന്നാക്ക വിഭാഗങ്ങള്‍ ബി.ജെ.പിക്കൊപ്പം അണിചേരുന്നതിന് ചില വര്‍ഗീയ സംഘര്‍ഷങ്ങളും കാരണമായിരുന്നു. ഇത് കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള സാധ്യത വളരെയേറെയാണെന്ന് സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനിടെ വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പിയുടെ ഭാഗമാകുമെന്ന് വ്യക്തമായതോടെ എസ്.എന്‍.ഡി.പിയില്‍ പിളര്‍പ്പുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരുമിച്ചു തുടങ്ങിയിട്ടുണ്ട്.
ബി.പി.എമ്മിനൊപ്പം പരമ്പരാഗതമായി നില്‍ക്കുന്ന ഈഴവ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കി സി.പി.എമ്മിനെ തകര്‍ക്കാനാണ് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണ് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്നുള്ള പ്രചാരണം. ബിജെപി നടത്തുന്ന സര്‍വേയില്‍ ഈഴവ വോട്ടുകള്‍ നിര്‍ണായകമാണെന്ന് കണ്ടെത്തിയിരുന്നു.ബി.ജെ.പി. ദേശീയ നേതൃത്വം സംസ്ഥാനത്ത് നടത്തിയ സര്‍വേയില്‍ 80 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ വിജയപരാജയം നിശ്ചയിക്കുന്നത് ഈഴവ സമുദായമാണെന്നാണ് കണ്ടെത്തിയത്. ഇത് മുന്‍നിര്‍ത്തിയുളള തെരഞ്ഞെടുപ്പ് തന്ത്രമാണ് ബി.ജെ.പി. പരീക്ഷിക്കുന്നത്.
സംസ്ഥാനത്ത് 27 ശതമാനമാണ് ഈഴവ സമുദായമുള്ളത്. കടുത്ത ഈഴവ ഐക്യപ്രചാരണം അഴിച്ചുവിട്ടാല്‍ ഇതില്‍ പത്ത് ശതമാനം വോട്ട് വെള്ളാപ്പള്ളി വഴി ബി.ജെ.പി. അനുകൂലപക്ഷത്തേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഇവര്‍ക്കൊപ്പം വി.എസ്.ഡി.പി., വിശ്വകര്‍മ്മസഭ, കെ.പി.എം.എസ്., സി.എസ്.ഡി.എസ്. എന്നീ വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ വരുന്ന നിയമസഭയില്‍ അക്കൗണ്ട് തുറക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഇതിന് മുന്നോടിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ പരീക്ഷണം നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























