ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലനത്തിനിടെ ലൈംഗീക ചൂഷണത്തിന് ശ്രമിച്ചെന്ന് പരാതി നല്‍കി നാട് വിട്ട വിദ്യാര്‍ഥിനിയെ കണ്ടെത്തി

രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലനത്തിനിടെ ചീഫ് ഫ്‌ലൈയിംഗ് ഇന്‍സ്ട്രക്ടര്‍ ലൈംഗീക ചൂഷണത്തിന് ശ്രമിച്ചെന്ന് പീഡന പരാതി നല്‍കി നാട് വിട്ട വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഒരു ദിവസത്തെ തെരച്ചിലിനൊടുവില്‍ കന്യാകുമാരിയില്‍ നിന്നുമാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. വിദ്യാര്‍ഥിനി മാര്‍ച്ചില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ പ്രതിയുടെ അറസ്റ്റുണ്ടായില്ല.
ആഭ്യന്തര പരാതി പരിഹാര സമിതിയെ ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിനി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. അതേസമയം, പരാതി നല്‍കിയ ശേഷവും പീഡനം തുടര്‍ന്നതാണ് നാടുവിടാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിടും.
https://www.facebook.com/Malayalivartha