തദ്ദേശതെരഞ്ഞെടുപ്പ്, യുഡിഎഫില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ഘടകകക്ഷികള്‍, സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ലീഗ്

തദ്ദേശതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ യു.ഡി.എഫിലെ സീറ്റ് വിഭജനം രൂക്ഷമാകുന്നു. കൂടുതല്‍ അവകാശവാദങ്ങളുമായി ഘടകകക്ഷികള്‍ രംഗത്തു വന്നതാണു പ്രശ്‌നം വഷളാക്കിയത്. എന്നാല്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ് ഒരുപടികൂടി കടന്നത് യൂഡിഎഫിന് തിരിച്ചടിയായിടനിലവിലുള്ള കക്ഷികള്‍ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയാറല്ലെന്നു മാത്രമല്ല, അധികംവേണമെന്ന നിലപാടിലുമാണ്.
കൊല്ലം, മലപ്പുറം, കോട്ടയം, ഇടുക്കി, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണു പ്രശ്‌നം രൂക്ഷം. ആര്‍.എസ്.പി. മുന്നണിയിലെത്തിയത് യു.ഡി.എഫിനു പുതിയ തലവേദനയാണുണ്ടാക്കുന്നത്. കൊല്ലം നഗരസഭയില്‍ മാത്രം 20 സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ആര്‍.എസ്.പി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാതെ ചതിച്ചതിന്റെ പരിഭവവും അവര്‍ക്കുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന ലോക്‌സഭാ സീറ്റാണ് ആര്‍.എസ്.പിക്ക് നല്‍കിയതെന്ന മറുവാദമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. അതുകൊണ്ട് ഇനി കൂടുതല്‍ അവകാശവാദത്തിന് പ്രസക്തിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇക്കുറി ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുമായി ബാന്ധവമില്ലെങ്കിലും ആ സീറ്റുകള്‍ മറ്റാര്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം.
മലപ്പുറത്തെ പ്രശ്‌നം പരിഹരിക്കാനായി ലീഗുമായി ഉഭയകക്ഷിചര്‍ച്ച സംസ്ഥാനതലത്തില്‍ നടത്തുമെന്ന് പറഞ്ഞിട്ട് ഇതുവരെ അതിനായിട്ടില്ല. മലപ്പുറത്തുമാത്രം ഏകദേശം 12 പഞ്ചായത്തുകളില്‍ തര്‍ക്കം രൂക്ഷമാണ്
കഴിഞ്ഞ നിയമസഭാലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവഗണന തദ്ദേശതെരഞ്ഞെടുപ്പില്‍ മാറ്റണമെന്ന നിലപാടിലാണു ജെ.ഡി.യു. കൂടുതല്‍ പ്രാതിനിധ്യംവേണമെന്ന് അവരും ആവശ്യപ്പെടുന്നു. പിളര്‍ന്നെങ്കിലും തദ്ദേശതെരഞ്ഞെടുപ്പില്‍ മുമ്പുണ്ടായിരുന്ന സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സി.എം.പി(സി.പി.ജോണ്‍), ജെ.എസ്.എസ്.(രാജന്‍ബാബു) വിഭാഗങ്ങള്‍. താഴേത്തട്ടില്‍ തങ്ങളോടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ ആ സീറ്റുകള്‍ കൂടിയേ തീരൂവെന്നാണ് അവരുടെ നിലപാട്. ഇതോടൊപ്പം ജില്ലാപഞ്ചായത്തുകളിലുള്‍പ്പെടെ എല്ലായിടത്തും കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന കര്‍ശന നിലപാടിലാണ് ജേക്കബ് ഗ്രൂപ്പും.കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ നിന്നുവേണം അത് നല്‍കാന്‍. അത് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ശക്തമാക്കും.
കണ്ണൂര്‍ കോര്‍പറേഷനാക്കിയ സാഹചര്യത്തില്‍ അവിടെ പിടിമുറുക്കാന്‍ തന്നെയാണ് ലീഗിന്റെ തീരുമാനം. അതുപോലെ കാസര്‍കോഡും. കോട്ടയം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസും മാണി വിഭാഗവും തമ്മില്‍ കടുത്ത തര്‍ക്കങ്ങളാണു നിലനില്‍ക്കുന്നത്. ഇടുക്കിയില്‍ മാത്രം ഇരുപതോളം പഞ്ചായത്തുകളില്‍ തര്‍ക്കമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























