തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പി.സി.ജോര്‍ജ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. തനിക്കൊപ്പം നില്‍കുന്നവരും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. താനുമായി ബന്ധമുള്ളവര്‍ എല്‍.ഡി.എഫിനൊപ്പം മത്സരിക്കുമെന്നും ജോര്‍ജ് അറിയിച്ചു.
ഈ തിരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരസ്‌കരിക്കപ്പെടും. ക്രിസ്ത്യാനി എന്ന വര്‍ഗീയത ഉള്ളതു കൊണ്ടാണ് ബിഷപ്പുമാര്‍ മാണിക്കെതിരെ പ്രതികരിക്കാത്തത്. എസ്.എന്‍.ഡി.പിയുമായുള്ള കൂട്ടുക്കെട്ടില്‍ ബി.ജെ.പി നേട്ടം കൊയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, എസ്.എന്‍.ഡി.പിക്ക് എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് വര്‍ഗീയത വളര്‍ത്തുകയാണെന്നും ജോര്‍ജ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























