നിര്‍ണായക പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ഇന്ന്, കൂലി കൂട്ടില്ലെന്ന് കമ്പനി ഉടമകള്‍, പെരുമാറ്റചട്ടം കാണിച്ച് തടിയൂരാന്‍ സര്‍ക്കാര്‍

തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നതിനിടെ വേതന വര്‍ധന ചര്‍ച്ച ചെയ്യാനായി പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) ഇന്നു യോഗം ചേരും. 500 രൂപ ദിവസവേതനമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തൊഴിലാളി സംഘടനകള്‍. എന്നാല്‍ കൂലി കൂട്ടാന്‍ കഴിയില്ലെന്നാണ് തോട്ടം ഉടമകളുടെ നിലപാട്. ഇതിനിടെ, തോട്ടവിളകള്‍ക്ക് നികുതിയിളവ് നല്‍കി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. മാത്രമല്ല ഇന്ന നടക്കുന്ന യോഗത്തില്‍ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വന്ന പെരുമാറ്റചട്ടം ഉയര്‍ത്തി പ്രശ്‌നപരിഹാരം തല്‍ക്കാലത്തേക്ക് നീട്ടിവെയ്ക്കാനും സാധ്യതയുണ്ട്.
അടിസ്ഥാന വേതനം 300 രൂപ പോലും നല്‍കാനാകില്ലെന്നാണ് തോട്ടം ഉടമകളുടെ നിലപാട്. ഇക്കാര്യം ഇന്നു നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിനെ അറിയിക്കുമെന്നു പ്ലാന്റേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനയരാഘവന്‍ പറഞ്ഞു. നിലവില്‍ 232 രൂപ മാത്രമാണ് വേതനം നല്‍കുന്നതെന്ന വാദം തെറ്റാണ്. ഉല്‍പാദനക്ഷമത വര്‍ധിച്ചാല്‍ മാത്രമേ ഏതെങ്കിലും രീതിയിലുള്ള വര്‍ധനയ്ക്കു കഴിയൂ. ഉല്‍പ്പാദനം വര്‍ധിച്ചാല്‍പ്പോലും വേതനം 500 രൂപയാക്കുക അസാധ്യമാണെന്നാണ് തോട്ടമുടമകളുടെ വാദം.
അതേസമയം, വേതനം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് തൊഴിലാളികളുടെ സംഘടകളുടെ നിലപാട്. പി.എല്‍.സി. യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലാണ് ഇന്നു രാവിലെ പത്തിന് പി.എല്‍.സി. യോഗം ചേരുന്നത്. തോട്ടവിളകള്‍ക്കു നികുതിയിളവ് നല്‍കി കൂലി കൂട്ടുന്ന കാര്യത്തില്‍ തോട്ടം ഉടമകളെ അനുനയിപ്പിക്കാനാണു സര്‍ക്കാര്‍ ശ്രമം. പ്ലാന്റേഷന്‍ നികുതി, കാര്‍ഷിക നികുതി എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നും തൊഴിലാളികള്‍ക്കു ചികില്‍സയൊരുക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്നും ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഉടമകള്‍ക്കുകൂടി സ്വീകാര്യമായ പുതിയ നിര്‍ദേശം അവതരിപ്പിക്കുമെന്നാണു സൂചന. ഉടമകള്‍ വഴങ്ങുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ ഇടക്കാലാശ്വാസം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ദിവസേന 100 രൂപ ഇടക്കാലാശ്വാസമായി നല്‍കാനാണ് ആലോചന.
പി.എല്‍.സി. യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ പെമ്പിളൈ ഒരുമൈയുടെ പ്രവര്‍ത്തകര്‍ യോഗത്തിനു മുന്‍പ് തൊഴില്‍മന്ത്രി, മുഖ്യമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും. ഗോമതി, ലിസി, രാജേശ്വരി, അന്തോണി രാജു, മനോജ്, ജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘം ഇതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























