ദിലീപിനെ പുറത്തിറക്കാന്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞു.. എഡിജിപി എസ് ശ്രീജിത്തിനെ മാറ്റാന്‍ പോലീസിന് തന്നെ ക്വട്ടേഷന്‍ നല്‍കി! വിരമിച്ചിട്ടും നടനെ രക്ഷിക്കാന്‍ പോലീസ് സേനയില്‍ ലോബി ഉണ്ടാക്കി; എല്ലാം ആ ഉന്നതന്റെ കളികള്‍..

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നടന്‍ ദിലീപിനെ പ്രതി ചേര്‍ക്കാതിരിക്കാന്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. പോലീസിലെ ഒരു ഉന്നതന്‍ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ
കേസില്‍ ആസൂത്രിത അട്ടിമറി നടക്കുന്നു എന്നുള്ള ആരോപണം ശക്തമാവുകയാണ്..
പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ നിന്നു വിരമിച്ചിട്ടും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ലോബി ഇപ്പോഴും പോലീസ് സേനക്കകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എഡിജിപി: എസ്.ശ്രീജിത്തിനെ കേസിന്റെ അന്വേഷണത്തില്‍ നിന്ന് മാറ്റിയത് പോലും ഈ ലോബിയുടെ ഇടപെടല്‍ തന്നെയാണ്.
അതേസമയം ദിലീപില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങിയ പൊലീസിലെ ഉന്നതനായിരുന്ന വ്യക്തിയാണ് എന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം പ്രതിസന്ധിയില്‍ ആയതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.
എസ് ശ്രീജിത്തിനെ ചുമതലയില്‍നിന്ന് മാറ്റുന്നതിന് മുമ്പ് ചില നിര്‍ണായക നീക്കങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അതായത്, കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ '50 ലക്ഷം കൊടുത്തതു വെറുതെയായെന്ന്' ആലപ്പുഴ സ്വദേശി പറഞ്ഞിരുന്നു. ഇയാളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തയാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്.
മാത്രമല്ല പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേര്‍ത്ത അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തില്‍ നല്‍കിയ നിര്‍ദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങള്‍ പുറത്തുവരരുതെന്നായിരുന്നു.
മാത്രമല്ല ഈ കേസിന്റെ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാനും തുടര്‍ച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി: എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകന്‍ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കിയത്. പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശ്രീജിത്തിനെ സ്ഥലംമാറ്റുകയും ചെയ്തു.
നിലവില്‍ നടിയെ ആക്രമിച്ച കേസ് എങ്ങുമെങ്ങുമെത്താതെ തുടരന്വേഷണം അവസാനിപ്പിക്കുകയാണ്. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച സമര്‍പ്പിക്കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ാം പ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഐപിസി 201ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേര്‍ത്തത്. നടപടികള്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്.
കേസിന്റെ ഗതി എന്താകുമെന്ന് കണ്ടറിയാം. നടിയെ ആക്രമിച്ച കേസില്‍ ഇനി ആകെ പത്ത് പ്രതികള്‍ ആണുള്ളത്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കുന്നത്. ശരത് ഉള്‍പ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയാണ്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കി. ദിലീപ് എട്ടാം പ്രതിയായി തുടരും.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഇനി സമയം നീട്ടി ചോദിക്കേണ്ടതില്ലെന്ന് ഉറപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha