തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തുന്നതിനുമുള്ള സമയം ഇന്ന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്തലിനുമുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. വോട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാനും നിലവിലുള്ളത് ഒഴിവാക്കേണ്ടതാണെങ്കില്‍ അതിനും വിവരങ്ങള്‍ തിരുത്തലിനുമുള്ള സൗകര്യം ഓണ്‍ലൈനായാണ് (www.ceo.keralagov.in) ഒരുക്കിയിട്ടുള്ളത്. അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് കൂട്ടിച്ചേര്‍ക്കേണ്ട പേരുകള്‍ കമീഷന്‍ സപ്‌ളിമെന്ററിയായി പുറത്തിറക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























