സംസ്ഥാനത്തെ അങ്കണവാടി അധ്യാപകര്‍ക്ക് ജനവരി മുതല്‍ പ്രതിമാസവേതനം 10000 രൂപ

സംസ്ഥാനത്തെ അങ്കണവാടി അധ്യാപകര്‍ക്ക് ജനവരി മുതല്‍ 10,000 രൂപ പ്രതിമാസവേതനം ലഭിക്കും. നിലവില്‍ ഇവരുടെ മാസവേതനം ആറായിരം രൂപയാണ്. സംസ്ഥാനത്തെ 33,100 അങ്കണവാടി അധ്യാപകര്‍ക്ക് വേതനവര്‍ധനവിന്റെ പ്രയോജനം ലഭിക്കും.
ഇപ്പോള്‍ കൂട്ടിയിട്ടുള്ള 3,400രൂപയില്‍ ആയിരംരുപ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമാണ്. ശേഷിക്കുന്ന 2,400 രൂപ തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. ഇതിനായി വാര്‍ഷികപദ്ധതികള്‍ ഭേദഗതിചെയ്ത് പദ്ധതി തയ്യാറാക്കി അംഗീകാരം നേടണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മന്ത്രിമാരായ കെ.സി.ജോസഫ്, മഞ്ഞളാംകുഴി അലി, എം.കെ.മുനീര്‍ എന്നിവരടങ്ങിയ വികേന്ദ്രീകൃത ആസൂത്രണം സംബന്ധിച്ച സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതിയുടേതാണ് തീരുമാനം. അങ്കണവാടി അധ്യാപകരുടെ വേതനം പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മന്ത്രി മുനീര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തുക എന്നുമുതല്‍ നല്‍കുമെന്ന് തീരുമാനമായിരുന്നില്ല. അങ്കണവാടി അധ്യാപകരായി പ്രവര്‍ത്തിക്കുന്ന വര്‍ക്കര്‍മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വേതനം കൂട്ടിയിട്ടുള്ളത്. വര്‍ക്കര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പര്‍മാര്‍ക്ക് വേതനം കൂട്ടിയിട്ടില്ല. ഹെല്‍പ്പര്‍മാരുടെ പ്രതിമാസവേതനം കൂട്ടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























